ദമ്മാം: സൗദി അറേബ്യയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖനും ഒ ഐ സി സി സൗദി നാഷണല്‍ കമ്മിറ്റിയുടെ പ്രസിഡണ്ടായിരുന്ന പി എം നജീബിന്റെ നാലാം വാര്‍ഷിക ഓര്‍മ്മദിനം ഒ ഐ സി സി ഈസ്റ്റേണ്‍ പ്രോവിന്‍സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. പ്രസിഡണ്ട് ഇ കെ സലിമിന്റെ അദ്ധ്യക്ഷതയില്‍ 'അജയ്യനായി, അനശ്വരതയില്‍' എന്ന ശീര്‍ഷകത്തില്‍ ദമ്മാം ബദ്ര്‍ അല്‍ റാബി ആഡിറ്റോറിയത്തില്‍ നടന്ന ഓര്‍മ്മദിന സമ്മേളനം നാഷണല്‍ കമ്മിറ്റി പ്രസിഡന്റ്റ് ബിജു കല്ലുമല ഉത്ഘാടനം ചെയ്തു.

സൗദി അറേബ്യയിലെ രാഷ്ട്രീയ-സാമൂഹിക-സംസ്‌കാരിക-വിദ്യാഭ്യാസ മേഖലകളില്‍ നിറഞ്ഞുനിന്നിരുന്ന മഹനീയ വ്യക്തിത്വമായിരുന്നു പി.എം നജീബ്. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ സൗഹൃദങ്ങള്‍ നേടിയെടുക്കുകയും അത് കാത്തു സൂക്ഷിക്കുകയും ചെയ്ത മനുഷ്യ സ്നേഹിയാണ് അദ്ദേഹം.സൗദിയില്‍ അറേബ്യയില്‍ കോണ്‍ഗ്രസ്സ് സംഘടനയ്ക്ക് തുടക്കമിട്ട നേതാക്കളില്‍ ഒരാളാണ് പി എം നജീബ്

ഒ ഐ സി സി കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റിയുടെയും സൗദി നാഷണല്‍ കമ്മിറ്റിയുടെയും ആദ്യ പ്രസിഡന്റായിരുന്നു അദ്ദേഹം, നിരവധി സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.നിതാഖാത്ത് സമയത്തും കോവിഡ്കാലഘട്ടത്തിലും നജീബ് നടത്തിയ ഇടപെടലുകള്‍ ശ്ലാഘനീയമായിരുന്നു.

സ്വന്തം സഹോദരനെപ്പോലെ എന്നും സാധരണ ഒ ഐ സി സി പ്രവര്‍ത്തകരെ ചേര്‍ത്ത് പിടിച്ചിരുന്ന പി എം നജീബ് എന്നും അവരുടെ മനസ്സില്‍ അജയ്യനും അനിഷേധ്യനുമായ നേതാവായിരുന്നു.

ഏതൊരാളെയും ഒരിക്കല്‍ കണ്ടു പരിചയപ്പെട്ടാല്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ ആ മുഖം എന്നും തങ്ങിനില്‍ക്കുമായിരുന്നു. പരിചയപ്പെടുന്നവരുടെ മനസ്സ് കവരുന്ന ഇടപെടലുകള്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.

കിഴക്കന്‍ പ്രവിശ്യയിലെ ഒരു സദസ്സിനും പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത നേതാവായിരുന്നു പി എം നജീബ്. വാക്കിലും പ്രവൃത്തിയിലും എളിമയും വിനയവും നിറഞ്ഞു നിന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന അദ്ദേഹം, തന്റെ അഭിപ്രായം ശരിയായ രീതിയില്‍ തുറന്ന് പറയാന്‍ ഒരു മടിയും കാണിച്ചിരുന്നില്ല. അപ്രതീക്ഷിതമായുണ്ടായ ആ വേര്‍പാട് ഇന്നും പ്രസ്ഥാനത്തിന്റെ തീരാ വേദനയാണെന്നും പി.എം നജീബിന് പകരം പി എം നജീബ് മാത്രമാണെന്നും ബിജു കല്ലുമല കൂട്ടിച്ചേര്‍ത്തു.

ആശുപത്രി കിടക്കയില്‍ അദ്ദേഹം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ എഴുതിയ'നമ്മുടെയൊക്കെ കയ്യില്‍ എന്തുണ്ടായിട്ടും ശ്വസിക്കാന്‍ 'ജീവവായു' കിട്ടുന്നില്ലെങ്കില്‍ നമ്മളൊക്കെ എത്രയധികം നിസ്സാരന്മാര്‍ ആയിപ്പോകുന്നു എന്ന് കൂടി ഈ കൊറോണ നമ്മെ പഠിപ്പിക്കുന്നു...ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്ക് വേണ്ടി വരി നില്‍ക്കുന്ന ഇന്ത്യയിലെ സഹോദരങ്ങളോട് ഐക്യപ്പെടാന്‍ നമുക്കോരോരുത്തര്‍ക്കും ഈയവസരത്തില്‍ കഴിയേണ്ടതാണ്...'

എന്നതുള്‍പ്പടെയുള്ള വാക്കുകള്‍ പ്രസിഡന്റ് ഇ.കെ സലിം സദസ്സിന് മുന്‍പാകെ വൈകാരികമായി വായിച്ചത് ഹൃദയഹാരിയായി. വിദ്യാഭ്യാസ മേഖലയില്‍ പി.എം നജീബിന്റെ ഓര്‍മ്മയ്ക്കായി കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ' പി എം നജീബ് മെമ്മോറിയല്‍ എഡ്യുക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് - മികവ്' വരും വര്‍ഷങ്ങളില്‍ തുടരുമെന്ന് ഇ.കെ സലിം പറഞ്ഞു.

ഗ്ലോബല്‍ മുന്‍ ഉപാദ്ധ്യക്ഷന്‍ സി. അബ്ദുല്‍ ഹമീദ് മുഖ്യ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. ഗ്ലോബല്‍ പ്രതിനിധികളായ സിറാജ് പുറക്കാട്, ഹനീഫ് റാവുത്തര്‍, ജോണ്‍ കോശി, ഈസ്റ്റേണ്‍ പ്രോവിന്‍സ് വൈസ് പ്രസിഡന്റുമാരായ നൗഷാദ് തഴവ, ഷിജില ഹമീദ്, ഷംസ് കൊല്ലം, ജനറല്‍ സെക്രട്ടറിമാരായ അന്‍വര്‍ വണ്ടൂര്‍, പാര്‍വ്വതി സന്തോഷ്, ഓഡിറ്റര്‍ ബിനു.പി.ബേബി

കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസ്ലം ഫറോഖ് തുടങ്ങിയവര്‍ അനുസ്മണ പ്രഭാഷണം നടത്തി. സംഘടനാ ജനറല്‍ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറര്‍ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.

പ്രവിശ്യാ കമ്മിറ്റി നേതാക്കളായ ആസിഫ് താനൂര്‍, രാധിക ശ്യാംപ്രകാശ് , മനോജ് കെ.പി, വിവിധ ജില്ലാ എരിയ പ്രസിഡന്റുമാരായ ലാല്‍ അമീന്‍, ഗഫൂര്‍ വണ്ടൂര്‍, ഹമീദ് കണിച്ചാട്ടില്‍, അന്‍വര്‍ സാദിഖ്, ബിനു പുരുഷോത്തമന്‍, മുസ്തഫ നണിയൂര്‍ നമ്പറം, ശ്യാം പ്രകാശ് എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.

നേതാക്കളായ ഹമീദ് മരക്കാശ്ശേരി, ജലീല്‍ പള്ളാതുരുത്തി, ജോജി ജോസഫ്, സാബു ഇബ്രാഹിം, മുരളീധരന്‍, സലിം കോഴിക്കോട്, സക്കീര്‍ ഹുസൈന്‍, സലീന ജലീല്‍, സുരേന്ദ്രന്‍ പയ്യന്നൂര്‍, മധുസൂദനന്‍, സാജന്‍ പത്തനംതിട്ട, സന്തോഷ് മുട്ടം, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഷിഹാബ് കായംകുളം

ജനറല്‍ സെക്രട്ടറി,

ഒ ഐ സി സി ദമ്മാം റീജ്യണല്‍ കമ്മിറ്റി

മൊബൈല്‍# 0501364301 /053859211