റിയാദ്: റിയാദിലെ കലാ കായിക സാംസ്‌കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് 2025 _26 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് ഷഫീഖ് പാറയില്‍ അധ്യക്ഷത വഹിച്ച റിയാദ് ടാക്കീസിന്റെ പന്ത്രണ്ടാമത് വാര്‍ഷിക പൊതു യോഗം രക്ഷാധികാരി അലി ആലുവ ഉല്‍ഘാടനം ചെയ്തു. സെക്രട്ടറി ഹരി കായംകുളം കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അനസ് വള്ളികുന്നം വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

ഹറാജ് അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.പുതിയ ഭാരവാഹികളായി റിജോഷ് കടലുണ്ടി ( പ്രസിഡന്റ് ) , അനസ് വള്ളികുന്നം ( സെക്രട്ടറി ), സോണി ജോസഫ് ( ട്രഷറര്‍ ) ,

അലി ആലുവ ( രക്ഷാധികാരി ) , ഷൈജു പച്ച (ചീഫ് കോര്‍ഡിനേറ്റര്‍ ), ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, സലാം പെരുമ്പാവൂര്‍, നൗഷാദ് ആലുവ , ഷഫീഖ് പാറയില്‍ ( ഉപദേശക സമിതി അംഗങ്ങള്‍),സനു മാവേലിക്കര , ഹരി കായംകുളം (വൈസ്: പ്രസി), എല്‍ദോ വയനാട് , നസീര്‍ അബ്ദുല്‍ കരീം (ജോയി: സെക്ര), പ്രദീപ് കിച്ചു ( ജോയി: ട്രഷ),സിജു ബഷീര്‍ , ജോസ് കടമ്പനാട് ( ജീവകാരുണ്യം ) സജീര്‍ സമദ് , നിസര്‍ പള്ളിക്കശ്ശേരില്‍ (ആര്‍ട്‌സ്), നൗഷാദ് പള്ളത്ത് , അന്‍വര്‍ സാദത്ത് (സ്‌പോര്‍ട്‌സ്)ലുബൈബ് കൊടുവള്ളി (പി.ആര്‍.ഒ),

വരുണ്‍ പി വി , അനില്‍ കുമാര്‍ തംബുരു (ഐ.ടി), സുനില്‍ ബാബു എടവണ്ണ, സാജിദ് നൂറനാട് (മീഡിയ), സുല്‍ഫി കൊച്ചു, ഷമീര്‍ കല്ലിങ്കല്‍ ( ചെണ്ട )എന്നിവരെ യോഗം തെരെഞ്ഞെടുത്തു.

രക്ഷാധികാരി അലി ആലുവ ഉപദേശകസമിതി അംഗങ്ങളായ നവാസ് ഒപ്പീസ് , സലാം പെരുമ്പാവൂര്‍, ഡൊമിനിക് സാവിയോ, നൗഷാദ് ആലുവ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു . ഹരി കായംകുളം സ്വാഗതവും , അനസ് വള്ളികുന്നം നന്ദിയും പറഞ്ഞു. 46 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും നിലവില്‍ വന്നു