ജുബൈല്‍: നവയുഗം സാംസ്‌ക്കാരികവേദി ഇ.ആര്‍ ഇവെന്റുമായി സഹകരിച്ചു 2025 നവംബര്‍ 21 ന് ദമ്മാമില്‍ നടത്തുന്ന, മലയാളത്തിന്റെ വാനമ്പാടി പദ്മശ്രീ കെ എസ് ചിത്ര നയിക്കുന്ന 'റിഥം 2025 - ട്യൂണ്‍സ് ഓഫ് ഇന്ത്യ' എന്ന മെഗാഷോയുടെ ജുബൈല്‍ ലോന്‍ജിംഗ് പ്രോഗ്രാം അരങ്ങേറി.

ജുബൈല്‍ റീഗല്‍ റെസ്റ്ററന്റ് ഹാളില്‍ നടന്ന 'റിഥം 2025 - ട്യൂണ്‍സ് ഓഫ് ഇന്ത്യ' പ്രോഗ്രാം ജുബൈല്‍ ലോഞ്ചിങ്, നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളി, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയര്‍മാന്‍ ശ്രീകുമാര്‍ വെള്ളല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് ഷിബു, നവയുഗം ജുബൈല്‍ ഭാരവാഹികളായ മനോജ്, ഷിബു എസ് ടി, കുടുംബവേദി പ്രസിഡന്റ് അരുണ്‍ ചാത്തന്നൂര്‍, ഗള്‍ഫ് ഏഷ്യന്‍ ഹോസ്പിറ്റല്‍ ദമ്മാം ക്ലിനിക്ക് മാനേജര്‍ ജുനൈദ്, അറേബ്യന്‍ റോക്സ്റ്റാര്‍ പ്രതിനിധി സതീഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

സില്‍വര്‍ കാറ്റഗറി ടിക്കറ്റ് ലോഞ്ചിങ് ദമ്മാം മേഖല സെക്രട്ടറി ഗോപകുമാര്‍, മുന്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ നൗഷാദ്, സംഗീത അദ്ധ്യാപികമാരായ ദിവ്യ, മീനു, നവയുഗം ജുബൈല്‍ പ്രതിനിധി ദിനദേവ്, തന്‍സ്വ പ്രതിനിധി സുരേഷ് ഭാരതി, ബിജുകുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

ഗോള്‍ഡ് കാറ്റഗറി ടിക്കറ്റ് ലോഞ്ചിങ് നവയുഗം ദല്ല മേഖല സെക്രട്ടറി നിസ്സാം കൊല്ലം, സാബു വര്‍ക്കല, ഒഐസിസി ഭാരവാഹി ശിഹാബ് കായംകുളം, നവയുഗം കേന്ദ്രകമ്മിറ്റിയംഗം ജാബിര്‍, വോയിസ് ഓഫ് ജുബൈല്‍ പ്രതിനിധി ബെന്‍സര്‍, റീഗല്‍ റെസ്റ്റാറന്റ് പ്രതിനിധി ലതാരാജന്‍, മാധ്യമം പ്രതിനിധി ശിഹാബ്, നിഷ ഓച്ചിറ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

ഡയമണ്ട് കാറ്റഗറി ടിക്കറ്റ് ലോഞ്ചിങ് നവയുഗം കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബുകുമാര്‍, കലാവേദി പ്രസിഡന്റ് മുഹമ്മദ് റിയാസ്, നവയുഗം നേതാക്കളായ ബക്കര്‍ മൈനാഗപ്പള്ളി, ജിത്തു ശ്രീകുമാര്‍, അഖില്‍ മോഹന്‍, നൗഷാദ്, ആല്‍വിന്‍ മാര്‍ട്ടിന്‍, ഷിബു താഹിര്‍, പ്രിജി കൊല്ലം, അനസ് കാര്യറ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

പ്ലാറ്റിനം കാറ്റഗറി ടിക്കറ്റ് ലോഞ്ചിങ് നവയുഗം ഭാരവാഹികളായ എം.എ.വാഹിദ്, സാജന്‍ കണിയാപുരം, പ്രിജി കൊല്ലം, ബെന്‍സിമോഹന്‍, ആര്‍ജെസി എം.ഡി യൂസഫ് മുള്ളാഡ്, സുരേഷ് കുമാര്‍ പി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.റിഥം-2025 പ്രോഗ്രാമിന്റെ ട്രെയ്ലര്‍ പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് ഷിബു ലോഞ്ച് ചെയ്തു.

റിഥം-2025 ജുബൈല്‍ ലോഞ്ചിങ് പ്രോഗ്രാമിന് നവയുഗം ജുബൈല്‍ ഭാരവാഹി ടി.കെ. നൗഷാദ് സ്വാഗതവും, ബിജു വര്‍ക്കി ആമുഖവും,ഷാജി വടക്കാഞ്ചേരി നന്ദിയും പറഞ്ഞു.കിഴക്കന്‍ പ്രവശ്യയിലെ കലാകാരന്‍മാര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളോടെ ആരംഭിച്ച ലോന്‍ജിംഗ് പരിപാടിയില്‍ വിവിധ സംഘടനകളുടെ നേതാക്കളും, പ്രോഗ്രാം സ്‌പോണ്‍സര്‍മാരുടെ പ്രതിനിധികളും, ഒട്ടേറെ പ്രവാസികളും, കുടുംബങ്ങളും പങ്കെടുത്തു.

നവയുഗം ദമ്മാം, നവയുഗം ജുബൈല്‍ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ആണ് ജുബൈല്‍ ലോഞ്ചിങ് പരിപാടി സംഘടിപ്പിച്ചത്.