- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയാദിലെ തലശ്ശേരി കൂട്ടായ്മയ്ക്ക് പുതിയ സാരഥികള്‍

കഴിഞ്ഞ 25 വര്‍ഷമായി റിയാദില്‍ പ്രവര്‍ത്തിച്ച് വരുന്ന തലശ്ശേരിക്കാരുടെ കൂട്ടായ്മയായ തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്റെ 2026 വര്‍ഷത്തിലേക്കുള്ള പുതിയ നിര്‍വാഹക സമിതി ടീം നിലവില്‍ വന്നു. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ജനറല്‍ ബോഡി യോഗത്തില്‍, നൂതന രീതിയില്‍ ക്രമീകരിച്ച ഇലക്ട്രോണിക് വോട്ടിംഗിലൂടെ പുതിയ കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടു.
പുതിയ പ്രസിഡന്റായി അന്‍വര്‍ സാദത്ത് കാത്താണ്ടി, ജനറല്‍ സെക്രട്ടറിയായി ഷമീര്‍ തീക്കൂക്കില്‍, ട്രഷററായി മുഹമ്മദ് നജാഫ് തീക്കൂക്കില്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. അബ്ദുല്‍ ലത്തീഫ് നടുക്കണ്ടി മീത്തല്‍, അഫ്താബ് അമ്പിലായില്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും അബ്ദുല്‍ ഖാദര്‍ മോച്ചേരി, മുഹമ്മദ് മുസവ്വിര്‍ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
അഷ്റഫ് കോമത്തിന്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗം നിലവിലെ പ്രസിഡണ്ട് തന്‍വീര്‍ ഹാഷിം ഉത്ഘാടനം ചെയ്തു. സംഘടന ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പെടുത്തിയ ഡോകുമെന്ററി അംഗങ്ങള്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിച്ചു. 2025 വര്‍ഷത്തിലെ വിശദമായ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ഷമീര്‍ തീക്കൂക്കിലും സാമ്പത്തിക റിപ്പോര്‍ട്ട് നജാഫ് തീക്കൂക്കിലും അവതരിപ്പിച്ചു.
വരണാധികാരി ഇസ്മയില്‍ അല്‍-ഖലാഫിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട നിര്‍വാഹക സമിതി അംഗങ്ങള്‍ ഒന്നിച്ച് സത്യവാചകം ഏറ്റുചൊല്ലി സ്ഥാനമേറ്റെടുത്തു. മുഹമ്മദ് ഷഫീഖ് പി പി യുടെ നന്ദി പ്രകാശനത്തോടെ ജനറല്‍ ബോഡി യോഗം പിരിഞ്ഞു.
Heading
Content Area


