സൗദി അറേബ്യയിലെ ഹഫര്‍ അല്‍ ബാത്തീനില്‍ കെ എം.സി.സി യും ഒ.ഐ.സി.സി യും സംയുക്തമായി യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പ്രവാസി പ്രവര്‍ത്തകരുടെ പങ്കാളിത്തത്തോടെ നടന്ന പരിപാടി തിരഞ്ഞെടുപ്പ് ആവേശത്തിന് പുതിയ ഉണര്‍വ് നല്‍കുന്നതായി വിലയിരുത്തപ്പെട്ടു.

ഒ.ഐ.സി.സി പ്രസിഡന്റ് വിബിന്‍ മറ്റത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍, ഹഫര്‍ അല്‍ ബാത്തീന്‍ കെ.എം.സി.സി രക്ഷാധികാരി അബ്ദുള്ള പരിയാരം ഉദ്ഘാടനം ചെയ്തു. കെഎംസിസി സെക്രട്ടറി ഫൈസല്‍ മാഷ് സ്വാഗതം ആശംസിച്ചു.

ഒ.ഐ.സി.സി ഈസ്റ്റേണ്‍ പ്രൊവിന്‍സ് നേതാക്കളായ സലീം കീരിക്കാട്, ഇക്ബാല്‍ ആലപ്പുഴ, കെ.എം.സി.സി ചെയര്‍മാന്‍ സലാം മാഷ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും യുഡിഎഫിന്റെ വിജയ സാധ്യതകളും വിശദമായി വിശകലനം ചെയ്ത യോഗത്തില്‍ എല്ലാ മണ്ഡലങ്ങളിലെയും നിലവിലെ സാഹചര്യം വിലയിരുത്തുകയും പ്രവാസികള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായി ഇടപെടേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ച ചെയ്യുകയും ചെയ്തു,

പ്രവാസി സമൂഹത്തിന്റെ ഐക്യവും കൂട്ടായ പ്രവര്‍ത്തനവും തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ ജനങ്ങളുമായി ബന്ധം ശക്തിപ്പെടുത്താനും സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം വ്യാപിപ്പിക്കാനും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.ഹംസ പേരാമ്പ്ര നന്ദി രേഖപ്പെടുത്തി.

സൈഫുദ്ധീന്‍ പള്ളിമുക്ക്, മൊയ്തു.വി, റാഫി പരുതൂര്‍,സിദ്ധിഖ് ഖൈസൂമ,ഷബ്നാസ് കണ്ണൂര്‍, ജിതേഷ് തെരുവത്ത്, സൈഫുദ്ധീന്‍, ജോമോന്‍ ജോസഫ്, സാദിഖ്,സമദ് കരുനാഗപ്പള്ളി,അയൂബ് കൊടുവള്ളി, റിജില്‍, കലാം,ഷാനവാസ് മതിലകം എന്നിവര്‍ കണ്‍വെന്‍ഷനില്‍ നേതൃത്വം നല്‍കി.