- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസിഎഫ് കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു
മക്ക:പരമ ദരിദ്രരും നിരാലംബരും തിങ്ങി താമസിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മക്ക ഐ സി എഫ് അഞ്ചു പൊതു കിണറുകള്‍ നിര്‍മിച്ചു നല്കി.ബീഹാറിലെ ചോര്‍ക്കൂര്‍ , ജാര്‍ഖണ്ടിലെ നോബിട്ടോല, ഗന്നി പര, പശ്ചിമ ബംഗാളിലെ ചിക്നി, കുരിയാട്ടൂര്‍ എന്നിവിടങ്ങളിലാണ് മര്‍കസ് ത്വയ്ബ ഗാര്ഡന് സ്വീറ്റ് വാട്ടര്‍ പ്രോജക്ടുമായി സഹകരിച്ചു കിണറുകള്‍ നിര്‍മിച്ചു നല്‍കിയത്. ജാതി മത ഭേദമന്യേ കുടിക്കാനും വീടുകളിലേക്ക് കൊണ്ടു പോയി ശേഖരിച്ചു വെക്കാനും മസ്ജിദുകളില്‍ അംഗശുദ്ധി വരുത്താനും ഓരോ കിണറുകള്‍ക്കരികിലും പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തിയാണ് നിര്‍മാണം […]
മക്ക:പരമ ദരിദ്രരും നിരാലംബരും തിങ്ങി താമസിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മക്ക ഐ സി എഫ് അഞ്ചു പൊതു കിണറുകള്‍ നിര്‍മിച്ചു നല്കി.ബീഹാറിലെ ചോര്‍ക്കൂര്‍ , ജാര്‍ഖണ്ടിലെ നോബിട്ടോല, ഗന്നി പര, പശ്ചിമ ബംഗാളിലെ ചിക്നി, കുരിയാട്ടൂര്‍ എന്നിവിടങ്ങളിലാണ് മര്‍കസ് ത്വയ്ബ ഗാര്ഡന് സ്വീറ്റ് വാട്ടര്‍ പ്രോജക്ടുമായി സഹകരിച്ചു കിണറുകള്‍ നിര്‍മിച്ചു നല്‍കിയത്. ജാതി മത ഭേദമന്യേ കുടിക്കാനും വീടുകളിലേക്ക് കൊണ്ടു പോയി ശേഖരിച്ചു വെക്കാനും മസ്ജിദുകളില്‍ അംഗശുദ്ധി വരുത്താനും ഓരോ കിണറുകള്‍ക്കരികിലും പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തിയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്
മക്ക സെന്‍ട്രല്‍ 'ഇല്‍ത്തിസം 2024 ' എക്സിക്യൂട്ടീവ് ക്യാമ്പില്‍ കേരള മുസ്ലിം ജമാഅത്ത് പ്രതിനിധി മുഹമ്മദ് മാസ്റ്റര്‍ പറവൂരിന്റെ സാനിധ്യത്തില്‍ ഐ സി എഫ് ക്യാബിനറ്റ് അംഗങ്ങള്‍ അവ നാടിന് സമര്‍പ്പിച്ചു.ചടങ്ങില്‍ സെന്‍ട്രല്‍ പ്രസിഡന്റ് ഷാഫി ബാഖവി അധ്യക്ഷ്യം വഹിച്ചു, ICF മക്ക പ്രൊവിന്‍സ് ഓര്ഗാനൈശേഷന് പ്രസിഡന്റ് അബ്ദു നാസ്വിര്‍ അന്‍വരി ഉല്‍ഘാടനവും മുഹമ്മദ് മാസ്റ്റര്‍ പറവൂര്‍ മുഖ്യ പ്രഭാഷണവും നടത്തി.
ത്വല്‍ഹത്ത് മാത്തോട്ടം, ഹമീദ് പൂക്കോടന്‍, സല്മാന് വെങ്ങളം, അബൂബക്കര്‍ കണ്ണൂര്‍, റഷീദ് വേങ്ങര, നാസര്‍ തച്ചം പൊയില്‍, സുഹൈര്‍, ഷഹീര്‍ കോട്ടക്കല്‍ സംബന്ധിച്ചു.ശിഹാബ് കുറുകത്താണി സ്വാഗതാവും ജമാല്‍ കക്കാട് നന്ദിയും പറഞ്ഞു.