മണിപ്പൂര്‍ സ്വദേശിയുടെ ജനാസ ഖബ്റടക്കി
- Share
- Tweet
- Telegram
- LinkedIniiiii
മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്മ്മത്തിന് ഗവണ്മെന്റ് കോട്ടയില്‍ എത്തി ഹജ്ജ് കഴിഞ്ഞ ശേഷം മക്കയില്‍ മരണപ്പെട്ട മണിപ്പൂര്‍ ജിരിബാമിലെ ബാബുപാര സ്വദേശി ഹാജി മുഹമ്മദ് അബ്ദുറബ്ബ് (Joynul Haque Borolaskar) എന്നവരുടെ ജനാസ വിശുദ്ധ ഹറം ശരീഫിലെ മയ്യിത്ത് നിസ്കാര ശേഷം ICF പ്രവര്‍ത്തകരുടെ സാനിധ്യത്തില്‍ ഖബ്റടക്കി..
ഹജ്ജ് കഴിഞ്ഞു തൊട്ടുടനെയുള്ള വെള്ളിയാഴ്ച വീട്ടിലേക്ക് വിളിച്ചു സംസാരിച്ചിരുന്നെങ്കിലും പിന്നീട് യാതൊരു വിവരവും ഇല്ലാത്തതിനാല്‍ നാട്ടില്‍ നിന്ന് പശ്ചിമ ബംഗാള്‍ ത്വയ്ബ ഗാര്ഡന് മേധാവി സുഹൈറുദ്ദീന്‍ നൂറാനിയുടെ സഹായത്തോടെ മരുമകനും മണിപ്പൂര്‍ സ്റ്റേറ്റ് SSF മുന്‍ പ്രസിഡന്റ് കൂടിയായ ജാവേദ് ഉസ്മാനി ICF നേതൃത്വവുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മക്കയില്‍ ICF തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. പിന്നീട് മരണപ്പെട്ടതായി വിവരം ലഭിക്കുകയും മക്കയിലെ ശീഷ ഹോസ്പിറ്റലില്‍ ICF മയ്യിത്ത് കണ്ടെത്തുകയുമായിരുന്നു.
57 വയസ്സുള്ള അദ്ദേഹത്തിന്, ഭാര്യ അന്‍വറാ ബീഗവും, രണ്ടു ആണ് മക്കളും ഒരു പെണ് കുട്ടിയും അടങ്ങുന്നതാണ് കുടുംബം.
മരണാനന്തര കര്‍മ്മങ്ങള്‍ക്കും മറ്റും ICF ഭാരവാഹികളായ ഹുസൈന് ഹാജി കൊടിഞ്ഞി, റഷീദ് അസ്ഹരി,ശംസുദ്ധീന്‍ അഹ്സനി, ജമാല്‍ കക്കാട്, ഷാഫി ബാഖവി, സുഹൈര്‍ കോതമംഗലം, അലി കുട്ടി പുളിയക്കോട്, അബൂബക്കര്‍ മിസ്ബാഹി നേതൃത്വം നല്കി.