ജിദ്ദ- കൊല്ലം ജില്ലക്കാരുടെ ജീവകാരുണ്യ-സാംസ്‌കാരിക കൂട്ടായ്മയായ കൊല്ലം പ്രവാസി സംഗമം ജിദ്ദ (കെ.പി.എസ്.ജെ) അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ഇന്ത്യന്‍ കോണ്‌സുലേറ്റ് അങ്കണത്തില്‍ നടന്ന പതിനെട്ടാമത് (18) വാര്‍ഷികത്തില്‍ അവതരിപ്പിച്ചു. ചെയര്‍മാനായി ഷാനവാസ് കൊല്ലവും പ്രെസിഡന്റായി സജു രാജനും ഷാഹിര്‍ ഷാന്‍ (ജനറല്‍ സെക്രട്ടറി), മാഹീന്‍ പള്ളിമുക്ക് (ട്രഷറര്‍), ഷാനവാസ് സ്‌നേഹക്കൂട് (വൈ. പ്രസിഡണ്ട്) ഷാബു പോരുവഴി , (ജോ. സെക്രട്ടറി) ഷാനി ഷാനവാസ് ( കള്‍ച്ചറല്‍ സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

വനിതാ വേദി കണ്‍വീനര്‍ ആയി ബിന്‍സി സജുവും ധന്യ കിഷോര്‍ (ജോയിന്റ് കണ്‍വീനര്‍) ആയും തെരഞ്ഞെടുക്കപ്പെട്ടു.

പ്രവാസികളുടെ ഉന്നമനവും ക്ഷേമവും ലക്ഷ്യമിട്ട് രൂപീകരിച്ച കെ.പി.എസ്.ജെക്ക് അഭിമാനാര്‍ഹമായ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനായെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചികിത്സാ സഹായങ്ങള്‍, പ്രവാസികള്‍ക്ക് അടിയന്തര സാമ്പത്തിക സഹായം തുടങ്ങിയവക്ക് പുറമെ സ്‌പോണ്‍സര്‍ഷിപ്പ് സംബന്ധമായ പ്രതിസന്ധിയിലകപ്പെട്ട പ്രവാസികള്‍ക്ക് നിയമ, സാമ്പത്തിക സഹായങ്ങള്‍ എന്നിങ്ങനെ ശ്രദ്ധേയമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സംഘടനക്ക് ഇടപെടാന്‍ സാധിച്ചു. ഭവന നിര്‍മാണം, ചികിത്സാ സഹായം തുടങ്ങി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കെ.പി.എസ്.ജെയുടെ സഹകരണം ശ്രദ്ധേയമായിരുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. തുടര്‍ വര്‍ഷങ്ങളില്‍ ജീവകാരുണ്യ രംഗത്ത് പുതിയ മേഖലകളിലേക്കു ചുവടു വെക്കാനുള്ള തീരുമാനത്തിലാണ് പുതിയ ഭാരവാഹികളുടെ നേതൃത്വത്തിലുള്ള കെ.പി.എസ്.ജെ.

സുജിത് കുമാര്‍, കിഷോര്‍ കുമാര്‍, വിജയകുമാര്‍, അസ്ലം വാഹിദ്, ബിബിന്‍ ബാബു,സിബിന്‍ ബാബു,മനോജ് മുരളീധരന്‍ , റെനി, ജിനു, ലിന്‍സി, ഷെറിന്‍ ഷാബു,വിജി വിജയകുമാര്‍, എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.