ദമ്മാം: ഇന്ത്യയുടെ 78 മത്തെ സ്വാതന്ത്ര്യദിനം നവയുഗം സാംസ്‌ക്കാരിക വേദി കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തില്‍ ദമ്മാമില്‍ വിപുലമായി ആഘോഷിച്ചു.നവയുഗം ദമ്മാം മേഖല സെക്രെട്ടറി ഗോപകുമാര്‍ അമ്പലപ്പുഴയുടെ അദ്ധ്യക്ഷതയില്‍ റോസ് ഹോട്ടല്‍ ഹാളില്‍ നടന്ന യോഗം നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളി ഉത്ഘാടനം ചെയ്തു.

വയനാട് ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച സ്വാതന്ത്ര്യദിനാഘോഷ യോഗത്തില്‍, ഷഹീന്‍ അക്കാഡമി ജിസിസി ഡയറക്ടറും, വിദ്യാഭ്യാസ മാനേജ്‌മെന്റ് വിദഗ്ധനും, ശിശുവിദ്യാഭ്യാസ ഗവേഷകനുമായ ദാവൂദ്, സ്വാതന്ത്ര്യദിന സന്ദേശം നല്‍കി മുഖ്യപ്രഭാക്ഷണം നിര്‍വ്വഹിച്ചു.നവയുഗം കോബാര്‍ മേഖല സെക്രെട്ടറി ബിജു വര്‍ക്കി ഭരണഘടന സംരക്ഷണപ്രതിജ്ഞ ചൊല്ലി കൊടുത്തു.കോബാര്‍ മേഖല പ്രസിഡന്റ് സജീഷ് പട്ടാഴി, നവകേരളശില്പി എന്ന് വിശേഷണത്തിനര്‍ഹനായ മുന്‍മുഖ്യമന്ത്രി സി അച്യുതമേനോന്‍ അനുസ്മരണ പ്രഭാഷണം നടത്തി സംസാരിച്ചുനവയുഗം ജനറല്‍ സെക്രട്ടറി എം എ വാഹിദ് കാര്യറ, കേന്ദ്രനേതാക്കളായ കെ.ആര്‍.അജിത്ത്, സാജന്‍ കണിയാപുരം, ഉണ്ണി പൂച്ചെടിയല്‍, ഉണ്ണി മാധവം എന്നിവര്‍ ആശംസപ്രസംഗം നടത്തി.

ഇതോടൊപ്പം ഇക്കഴിഞ്ഞ പത്ത്, പ്ലസ് ടൂ എന്നീ പരീക്ഷകളിലും, യൂണിവേഴ്‌സിറ്റി പരീക്ഷകളിലും മികച്ച വിജയം നേടിയ, നവയുഗം അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡുകളും, വിതരണം ചെയ്തു.

നവയുഗം നേതാക്കളായ നിസാം കൊല്ലം, ബിനു കുഞ്ഞു, പ്രിജി കൊല്ലം, പ്രഭാകരന്‍, ജാബിര്‍ മുഹമ്മദ്, തമ്പാന്‍ നടരാജന്‍, രവി അന്ത്രോട്, വര്‍ഗീസ് ചിറ്റാട്ടുകര, നന്ദകുമാര്‍, രാജന്‍ കായംകുളം, നാസര്‍ കടവില്‍, കൃഷ്ണന്‍ പേരാമ്പ്ര, സഹിര്‍ഷാ കൊല്ലം, അനീഷ കലാം, ജോസ് കടമ്പനാട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ചടങ്ങിന് നവയുഗം സഹഭാരവാഹികളായ ദാസന്‍ രാഘവന്‍ സ്വാഗതവും, അരുണ്‍ ചാത്തന്നൂര്‍ നന്ദിയും രേഖപ്പെടുത്തി.
നവയുഗം അംഗങ്ങളും, കുടുംബങ്ങളും, ദമ്മാം പ്രവാസികളും അടക്കമുള്ള വലിയ ജനപങ്കാളിത്തം ചടങ്ങിന് മാറ്റു കൂട്ടി.