- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യ പ്രവർത്തനം; പോലീസിന്റെ മിന്നൽ പരിശോധനയിൽ ഞെട്ടൽ; സൗദിയിൽ പ്രവാസിയെ കൈയ്യോടെ പൊക്കി
റിയാദ്: സൗദി അറേബ്യയിലെ തബൂക്ക് നഗരത്തിൽ പ്രവർത്തിച്ചിരുന്ന ഒരു മസാജ് സെന്‍ററിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പ്രവാസി പിടിയിലായി. പൊതു ധാർമ്മികതക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയ ഇയാളെ തബൂക്ക് പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക സുരക്ഷാ വിഭാഗത്തിന്റെയും മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
പ്രവാസിയുടെ അറസ്റ്റോടെ മസാജ് സെന്‍ററിനെതിരെ തബൂക്ക് നഗരസഭ നിയമപ്രകാരമുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചതായി തബൂക്ക് പോലീസ് അറിയിച്ചു. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. സൗദിയിൽ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിരീക്ഷണവും തുടർ നടപടികളും പോലീസ് സ്വീകരിക്കുന്നുണ്ട്.
Next Story




