- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിട്ടുമാറാത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല; പ്രവാസി ഇന്ത്യക്കാരൻ സൗദിയിൽ മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ കഠിനമായ പനി ബാധിച്ച് ഹൈദരാബാദ് സ്വദേശിയായ പ്രവാസി നിര്യാതനായി. ഹൈദരാബാദ് ബന്ദ്ലഗുഡ സ്വദേശി സെയ്ദ് ശുഐബുള്ള ഹുസൈനി (38) ആണ് മരിച്ചത്.
തീവ്രമായ പനി, തലവേദന, ഛർദ്ദി തുടങ്ങിയ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹത്തെ ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും വിദഗ്ധ ചികിത്സ നൽകുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിലവിൽ സെയ്ദ് ശുഐബുള്ള ഹുസൈനിയുടെ മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജുബൈലിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇതിനായുള്ള നിയമനടപടികൾക്ക് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ നേതൃത്വം നൽകി വരുന്നുണ്ട്.
സെയ്ദ് ഹബീബുള്ള ഹുസൈനിയാണ് സെയ്ദ് ശുഐബുള്ള ഹുസൈനിയുടെ പിതാവ്. സെയ്ദാ സാബിയ ബീഗം മാതാവും, ബിബി ആയിഷ ഇനാംദാർ ഭാര്യയുമാണ്. ഒരു പ്രവാസിയുടെ അപ്രതീക്ഷിത വിയോഗം പ്രവാസി സമൂഹത്തിൽ ദുഃഖമുളവാക്കിയിട്ടുണ്ട്.


