- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രക്കാരുടെ എണ്ണം വർധിപ്പിക്കണം; വിനോദ സഞ്ചാരികളെ കൂടുതൽ ആകർഷിപ്പിക്കണം; അബഹക്കും ദോഹയ്ക്കുമിടയിൽ ഖത്തർ എയർവേയ്സ് പുതിയ സർവിസ് ആരംഭിച്ചു
റിയാദ്: വളരെ പേരുകേട്ട പ്രശസ്തിയായ സൗദി ടൂറിസ്റ്റ് കേന്ദ്രമായ അബഹക്കും ദോഹയ്ക്കുമിടയിൽ ഖത്തർ എയർവേയ്സ് പുതിയ സർവിസ് ആരംഭിച്ചു. ഡിസ്കവർ അസീർ അതോറിറ്റി, അബഹ അന്താരാഷ്ട്ര വിമാനത്താവളം, സൗദി ടൂറിസം അതോറിറ്റി, ഖത്തർ എയർവേയ്സ് എന്നിവയുടെ സംയുക്ത എയർ കണക്റ്റിവിറ്റി പ്രോഗാമിെൻറ ഭാഗമായാണിത്.
സൗദിയെ ലോകത്തിലുള്ള വിവിധ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനും യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാനും 2030ഓടെ 250ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാനും ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ നീക്കം.
ഇത് യാത്രയ്ക്കും വിനോദസഞ്ചാരത്തിനുമുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ സൗദിയുടെ സ്ഥാനം വർധിപ്പിക്കും. രാജ്യത്തിനകത്തും അറബ്, ഗൾഫ് രാജ്യങ്ങളിലും ആഗോള തലത്തിലും ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറാനുള്ള അസീർ മേഖലയുടെ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനും വളരെ സഹായകരമാകും .
2030ഓടെ പ്രതിവർഷം 91 ലക്ഷം സന്ദർശകരെ സ്വീകരിക്കാനാണ് അസീർ മേഖല ലക്ഷ്യമിടുന്നത്. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിപുലീകരണ പദ്ധതി പൂർത്തിയാകുമ്പോൾ പ്രതിവർഷം 1.3 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.