- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാൻ യുദ്ധത്തിൽ അടിതെറ്റിയ പ്രവാസികള്‍ക്ക് ആശ്വാസ വാർത്ത; സംഘര്‍ഷത്തെതുടര്‍ന്ന് വിസ കാലാവധി തീര്‍ന്ന് സൗദിയിൽ കുടുങ്ങിയവര്‍ക്ക് ഇനി പിഴയില്ലാതെ തന്നെ രാജ്യം വിടാം

റിയാദ്: സംഘർഷം കാരണം വിസ കാലാവധി തീർന്ന് സൗദി അറേബ്യയിൽ കുടുങ്ങിപ്പോയവർക്ക് പിഴയില്ലാതെ രാജ്യം വിടാൻ സൗദി ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. കൂടാതെ, ആവശ്യമുള്ളവർക്ക് ഏപ്രിൽ 18 വരെ വിസ കാലാവധി നീട്ടാനും അവസരമുണ്ട്. എല്ലാത്തരം വിസകൾക്കും പുതിയ ഇളവ് ബാധകമാണെന്ന് മന്ത്രാലയം അറിയിച്ചു.
ഫെബ്രുവരി 25-ന് കാലാവധി തീർന്ന വിസകൾക്കാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. ഉംറ, ട്രാൻസിറ്റ്, വിസിറ്റ്, ഫൈനൽ എക്സിറ്റ് വിസകൾ ഉൾപ്പെടെയുള്ള എല്ലാ വിഭാഗം വിസക്കാർക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.
വിസ കാലാവധി കഴിഞ്ഞവർക്ക് പുതുക്കാതെ തന്നെ രാജ്യം വിടാവുന്നതാണ്. ഇങ്ങനെയുള്ളവരിൽ നിന്ന് ഓവർസ്റ്റേ പിഴ ഈടാക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. വിസ പുതുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏപ്രിൽ 18 വരെ അതിനുള്ള സൗകര്യമുണ്ട്. എന്നാൽ, ഇതിന് ആവശ്യമായ ഫീസ് അടയ്ക്കേണ്ടതുണ്ട്.
ഏപ്രിൽ 18-ന് മുൻപ് രാജ്യം വിട്ടുപോകാനാണ് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ സമയപരിധിക്ക് ശേഷം നടപടികൾ ആരംഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.


