- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ നിന്ന് പറന്നുയര്‍ന്ന് വിമാനം; പെട്ടെന്ന് ചിറകിനടുത്ത് ഒരു ഇടി ശബ്ദം; തീ ആളിക്കത്തി; അടിയന്തരമായി നിലത്തിറക്കി പരിശോധിച്ചപ്പോൾ കണ്ടത്; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
റിയാദ്: സൗദി അറേബ്യയിലെ എയർപോർട്ടിൽ നിന്നും പറന്നുയർന്ന വിമാനം പക്ഷിയെ ഇടിച്ചതിനെ തുടർന്ന് നിലത്തിറക്കി. യാത്രക്കാർ ഒരു വൻ അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തുടർന്ന് നടന്ന പരിശോധനയിൽ കണ്ടത് ഞെട്ടിച്ചു.
സൗദിയിലെ ജിസാനില്‍ നിന്നും പറന്നുയര്‍ന്ന വിമാനമാണ് നിമിഷങ്ങള്‍ക്കകം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. ജിസാന്‍ കിങ് അബ്ദുള്ള എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ട സൗദി എയര്‍ലൈന്‍സ് (സൗദിയ) വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. വിമാനത്തിന്‍റെ എഞ്ചിനില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണ് പെട്ടെന്ന് തിരിച്ചിറക്കിയത്.
ജിസാനില്‍ നിന്ന് റിയാദിലേക്ക് പുറപ്പെട്ടതാണ് വിമാനം. വിമാനത്തിന്‍റെ എഞ്ചിനില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് എഞ്ചിനില്‍ തീ ആളിക്കത്തി. ഇത് ശ്രദ്ധിച്ച യാത്രക്കാർ തന്നെയാണ് അധികൃതരെ വിവരം അറിയിച്ചത്. ഇതോടെ വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.