- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മക്കളുടെ അടുത്തേക്ക് സന്ദർശക വിസയിലെത്തി; സംസാരിച്ചിരിക്കുമ്പോൾ ഹൃദയാഘാതം; സൗദിയിൽ 69-കാരിക്ക് ദാരുണാന്ത്യം
റിയാദ്: സൗദിയിലുള്ള മക്കളുടെ അടുത്തേക്ക് സന്ദർശക വിസയിൽ എത്തിയ കോട്ടയം സ്വദേശിനി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നിര്യാതയായി.
കറുകച്ചാൽ സ്വദേശിനി ത്രേസ്യാമ്മ ആന്റണി (69) ആണ് മരിച്ചത്. ഒരു മാസത്തോളമായി ഇവർക്ക് ശ്വാസതടസ്സവും മറ്റു ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായതിനെത്തുടർന്ന് താമസ സമീപത്തുള്ള ക്ലിനിക്കിൽ നിന്ന് ചികിത്സ തേടിയിരുന്നു.
ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലാത്തതിനാൽ ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെ മകളുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഹൃദയാഘാതം സംഭവിക്കുകയും മരണപ്പെടുകയുമായിരുന്നു.
Next Story