- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലിത്തീറ്റയുമായി എത്തിയ ലോറി; പെട്രോൾ പമ്പിൽ കയറിയതും കറുത്ത പുക ഉയർന്നു; നിമിഷ നേരം കൊണ്ട് തീഗോളമായ കാഴ്ച; വൻ ദുരന്തം ഒഴിവായത് ഇങ്ങനെ
റിയാദ്: സൗദി അറേബ്യയിലെ ദവാദ്മിയിൽ പെട്രോൾ പമ്പിൽ തീപിടിച്ച കാലിത്തീറ്റ നിറച്ച ട്രക്ക്. വൻ ദുരന്തം ഒഴിവാക്കി സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയ മാഹിർ ഫഹദ് അൽ ദൽബാഹി എന്ന സൗദി പൗരന് സൗദി രാജാവ് അബ്ദുൽ അസീസ് മെഡൽ ഒന്നാം ക്ലാസ്സ് സമ്മാനിച്ചു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ശുപാർശ പ്രകാരമാണ് ഈ ഉന്നത ബഹുമതി നൽകിയത്. കൂടാതെ, ഒരു ദശലക്ഷം റിയാൽ (ഏകദേശം 267,000 ഡോളർ) പാരിതോഷികമായി നൽകാനും രാജാവ് ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദവാദ്മിയിൽ ഈ സംഭവം നടന്നത്. റിയാദിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള അൽ-സാലിഹിയ എന്ന തൻ്റെ ഗ്രാമത്തിലേക്ക് പോവുകയായിരുന്ന 40-കാരനായ മാഹിർ, വഴിയിൽ ഒരു കടയിൽ സാധനം വാങ്ങാൻ നിർത്തിയപ്പോഴാണ് സമീപത്തെ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് തീപിടിച്ചത് കണ്ടത്. തീ പെട്രോൾ പമ്പിലേക്ക് പടർന്നാൽ വലിയ സ്ഫോടനത്തിനും വൻ ദുരന്തത്തിനും ഇടയാക്കുമെന്ന് മനസ്സിലാക്കിയ മാഹിർ ധൈര്യപൂർവ്വം ട്രക്കിലേക്ക് ഓടിക്കയറി.
ട്രക്ക് ഡ്രൈവർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അപ്പോഴാണ് മാഹിർ മുന്നോട്ട് വന്നത്. ഇന്ധന ടാങ്കുകളിൽ നിന്ന് സുരക്ഷിതമായ അകലേക്ക് ട്രക്ക് ഓടിച്ച് മാറ്റാൻ സാധിച്ചെങ്കിലും, രക്ഷാപ്രവർത്തനത്തിനിടെ മാഹിറിന് മുഖത്തും തലയിലും കൈകാലുകളിലും ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്.
മാഹിർ ഫഹദ് അൽ ദൽബാഹിയുടെ ഈ ധീരമായ പ്രവൃത്തി, നിരവധി ജീവനുകളും സ്വത്തുക്കളും രക്ഷിക്കാൻ സഹായിച്ചു. മാഹിറിൻ്റെ ഈ പ്രവൃത്തിയെ രാജാവ് നേരിട്ട് പ്രശംസിക്കുകയും ബഹുമതി നൽകുകയും ചെയ്തത് വലിയ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. മാഹിറിന്റെ കുടുംബം രാജാവിൻ്റെ അംഗീകാരത്തിൽ സന്തോഷവും നന്ദിയും അറിയിച്ചു.