- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ പൊലീസ് ക്യാമ്പിനെ നേരെ തീവ്രവാദികളുടെ വെടിവയ്പ്പ്; ഒരു ഇന്ത്യക്കാരനടക്കം നാല് പേർ മരിച്ചു; പരുക്കേറ്റവരിൽ മലയാളിയും
റിയാദ്: സൗദിയിൽ പൊലീസ് ക്യാമ്പിനെ നേരെ തീവ്രവാദികളുടെ വെടിവയ്‌പ്പിൽ ഇന്ത്യക്കാരനുൾപ്പെടെ നാല് പേർ മരിച്ചു. ഒരു മലയാളിക്ക് പരുക്കേറ്റിട്ടുണ്ട്. ദമാമിന് സമീപമുള്ള അവാമിയയിൽ ആയിരുന്നു ഭീകരരുടെ ആക്രമണം. പൊലീസ് ക്യാമ്പിനെ ലക്ഷ്യം വച്ചായിരുന്നു ഭീകരർ വെടിയുതിർത്തതെങ്കിലും കൊല്ലപ്പെട്ടവർ സാധാരണക്കാരാണ്. കൊല്ലപ്പെട്ടവരിൽ ഒരാൾ ഇന്
റിയാദ്: സൗദിയിൽ പൊലീസ് ക്യാമ്പിനെ നേരെ തീവ്രവാദികളുടെ വെടിവയ്‌പ്പിൽ ഇന്ത്യക്കാരനുൾപ്പെടെ നാല് പേർ മരിച്ചു. ഒരു മലയാളിക്ക് പരുക്കേറ്റിട്ടുണ്ട്. ദമാമിന് സമീപമുള്ള അവാമിയയിൽ ആയിരുന്നു ഭീകരരുടെ ആക്രമണം. പൊലീസ് ക്യാമ്പിനെ ലക്ഷ്യം വച്ചായിരുന്നു ഭീകരർ വെടിയുതിർത്തതെങ്കിലും കൊല്ലപ്പെട്ടവർ സാധാരണക്കാരാണ്.
കൊല്ലപ്പെട്ടവരിൽ ഒരാൾ ഇന്ത്യക്കാരനാണ്. പാലക്കാട് സ്വദേശിയായ മലയാളിക്ക് ഗുരുതരമായി പരിക്കേറ്റു. അവാമിയ സിറ്റിയിലെ പൊലീസ് ക്യാമ്പിന് നേരെ തൊട്ടടുത്തുള്ള ഈന്തപ്പന തോട്ടത്തിൽ ഒളിച്ചിരുന്ന് തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു.
ഇന്നലെ വൈകുന്നേരം നാല് മണിമുതലാണ് വെടിവെപ്പ് തുടങ്ങിയത്. തിരിച്ചു പൊലീസും അക്രമികൾക്കുനേരെ വെടിയുതിർത്തു. ഇതിനിടയിലാണ് ഈന്തപ്പനതോട്ടത്തിലെ തൊഴിലാളി ആയിരുന്ന യു.പി സ്വദേശി വെടിയേറ്റ് മരിച്ചത്. പാലക്കാട് സ്വദേശി ഷംസിനു ഗുരുതരമായി പരുക്കേറ്റു.
തലയ്ക്ക് വെടിയേറ്റ ഇദ്ദേഹത്തെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കു കയാണ്. തോട്ടത്തിലെ സ്വദേശി തൊഴിലാളികളാണ് മരിച്ച മറ്റു മൂന്നുപേർ വെടിവെയ്‌പ്പിൽ നിരവധിപേർക്ക് പരിക്ക് പറ്റിയതായും റി്‌പോർട്ടുണ്ട്.
അക്രമികൾ സിറ്റിയിലെ റോഡുകളിൽ തീയിട്ടത് മേഖലയിലേക്കുള്ള ഗതാഗതം തടസപ്പെടുത്തി. ആക്രമണത്തിൽ പരിഭ്രാന്തരായ പ്രദേശത്തെ താമസക്കാർ ഇപ്പോഴും പുറത്തിറങ്ങാതെ റൂമുകളിൽ തന്നെ കഴിയുകയാണ്.