- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറുപതാനായിരം റിയാലിൽ കൂടുതൽ തുകയുള്ള വസ്തുക്കളുമായി യാത്ര ചെയ്യുന്നവർ രേഖകൾ ഹാജരാക്കാതെ വിമാനത്തിൽ കയറ്റില്ല; സൗദി വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരെ കാത്ത് പുതിയ നിബന്ധന
സൗദിയിലേക്ക് വരുന്നവരും സൗദി വിമാനത്താവളങ്ങളം വഴി യാത്ര ചെയ്യുന്നവരും അവരുടെ കൈവശം അറുപതിനായിരം റിയാലിൽ കൂടുതൽ തുകക്കുള്ള വസ്തുക്കളുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് സിവിൽ ഏവിയേഷന്റെ നിർദ്ദേശം. ഇത്തകം സാധനങ്ങളുടെ രേഖകൾ എല്ലാ വിമാന യാത്രക്കാരോടും വാങ്ങണമെന്നണ് കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. യാത്രക്കാരെ രേഖകൾ ഹാജരാക
സൗദിയിലേക്ക് വരുന്നവരും സൗദി വിമാനത്താവളങ്ങളം വഴി യാത്ര ചെയ്യുന്നവരും അവരുടെ കൈവശം അറുപതിനായിരം റിയാലിൽ കൂടുതൽ തുകക്കുള്ള വസ്തുക്കളുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് സിവിൽ ഏവിയേഷന്റെ നിർദ്ദേശം. ഇത്തകം സാധനങ്ങളുടെ രേഖകൾ എല്ലാ വിമാന യാത്രക്കാരോടും വാങ്ങണമെന്നണ് കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
യാത്രക്കാരെ രേഖകൾ ഹാജരാക്കാതെ വിമാനത്തിൽ കയറ്റുരുതെന്ന് സൗദി സിവിൽ ഏവിയേഷൻ നിർദ്ദേശിച്ചിട്ടുണ്ട്.എല്ലാ വിമാന കമ്പനികളും യാത്രക്കാരുടെ കൈവശമുള്ള വസ്തുക്കളുടെ വിവരങ്ങൾവെളിപ്പെടുത്താൻ യാത്രക്കാരെ നിർബന്ധിക്കണമെന്നും സിവിൽ ഏവിയേഷൻ വിമാന കമ്പനികളോടാവശ്യപ്പെട്ടു.
അറുപതിനായിരം റിയാലിൽ കൂടുതൽ തുകക്കുള്ള സ്വർണാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളമായി യാത്ര ചെയ്യുന്നവർ വിമാനത്താവളങ്ങളിലെ കസ്റ്റംസ് വകുപ്പിൽ പ്രത്യേക ഫോമിൽ വിവരങ്ങൾ വ്യക്തമാക്കണം. അനുവദിച്ച തുകയെക്കാൾ കൂടുതൽ തുകക്കുള്ള വസ്തുക്കളുമായി യാത്ര ചെയ്യുന്നവര് വിവരം വ്യക്തമാക്കിയില്ലങ്കിൽ അവരെ വിമാനത്തിൽ കയറ്റില്ല.
കൂടാതെ വാങ്ങിച്ച വസ്തുക്കളുടെ ബില്ലുകളും ഹാജരാക്കണമെന്നും നിർദേശത്തിൽ പറയുന്നു. സ്വർണാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമായി ചിലർ രാജ്യം വിടുന്നുണ്ടെന്ന റിപ്പോർ;ട്ടിന്റെ അടിസ്ഥാനത്തിലാണ് വിമാനകമ്പനികൾക്ക് പുതിയ നിർദ്ദേശം നല്കിയത്.