- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ വിമാനയാത്രക്കാർക്ക് അവകാശ നിയമം വരുന്നു; വിമാനം വൈകിയാലും ലഗേജ് നഷ്ടപ്പെട്ടാലും യാത്രക്കാർക്ക് നഷ്ടപരിഹാരം ഉറപ്പ്; പുതിയ നിയമം ആഗസ്റ്റിൽ
സൗദിയിൽ വിമാനയാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പുതിയ നിയമം ഏർപ്പെടുത്തുന്നു. വിമാനം വൈകിയാലും ലഗേജ് നഷ്ടപെട്ടാലും യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതാണ് പുതിയ തീരുമാനം.ലഗേജ് നഷ്ടപെട്ടാൽ 2800 റിയാൽ വരെ നഷ്ടപരിഹാരം നൽകണം. പുതിയ നിയമം ആഗസ്റ്റിൽ പ്രാബല്ല്യത്തിൽ വരും. വിമാനത്താവളത്തിൽ യാത്രക്കാർക്കും പ്രത്യേകിച്ച് വികലാംഗർക്കും നൽകുന്ന സേവനത്തിൽ വീഴ്ചവരുത്തിയാൽ വിമാന കമ്പനികൾക്ക് 25,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് സിവിൽ ഏവിയേഷൻ സുരക്ഷാവിഭാഗം മേധാവി ക്യാപ്റ്റൻ അബ്ദുൽ ഹകീം അൽ ബദർ അറിയിച്ചു. ലഗേജ് നഷ്ടപ്പെടുന്ന ആഭ്യന്തര യാത്രക്കാർക്കു ലഗേജ് ഒന്നിന് ചുരുങ്ങിയത് 1,100 റിയാലും പരമാവധി 1,700 റിയാൽ വരെയും നഷ്ടപരിഹാരം നൽകണം.കൂടാതെ ലഗേജ് തിരിച്ചു കിട്ടുന്നതുവരെ ഓരോ ദിവസത്തിനും അധികം ചുരുങ്ങിയത് 100 റിയാലും പരമാവധി 500 റിയാലും നൽകണം. അന്താരാഷ്ട്ര യാത്രക്കാരുടെ ലഗേജ് നഷ്ടമായാൽ ചുരുങ്ങിയത് 1,100 റിയാലും പരമാവധി 2,800 റിയാൽവരെയുമാണ് നഷ്ടപരിഹാരം. ഓരോ ദിവസത്തിനും ചുരുങ്ങിയത് 200 റിയാലും പരാമാവധി 100
സൗദിയിൽ വിമാനയാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പുതിയ നിയമം ഏർപ്പെടുത്തുന്നു. വിമാനം വൈകിയാലും ലഗേജ് നഷ്ടപെട്ടാലും യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതാണ് പുതിയ തീരുമാനം.ലഗേജ് നഷ്ടപെട്ടാൽ 2800 റിയാൽ വരെ നഷ്ടപരിഹാരം നൽകണം. പുതിയ നിയമം ആഗസ്റ്റിൽ പ്രാബല്ല്യത്തിൽ വരും.
വിമാനത്താവളത്തിൽ യാത്രക്കാർക്കും പ്രത്യേകിച്ച് വികലാംഗർക്കും നൽകുന്ന സേവനത്തിൽ വീഴ്ചവരുത്തിയാൽ വിമാന കമ്പനികൾക്ക് 25,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് സിവിൽ ഏവിയേഷൻ സുരക്ഷാവിഭാഗം മേധാവി ക്യാപ്റ്റൻ അബ്ദുൽ ഹകീം അൽ ബദർ അറിയിച്ചു. ലഗേജ് നഷ്ടപ്പെടുന്ന ആഭ്യന്തര യാത്രക്കാർക്കു ലഗേജ് ഒന്നിന് ചുരുങ്ങിയത് 1,100 റിയാലും പരമാവധി 1,700 റിയാൽ വരെയും നഷ്ടപരിഹാരം നൽകണം.കൂടാതെ ലഗേജ് തിരിച്ചു കിട്ടുന്നതുവരെ ഓരോ ദിവസത്തിനും അധികം ചുരുങ്ങിയത് 100 റിയാലും പരമാവധി 500 റിയാലും നൽകണം.
അന്താരാഷ്ട്ര യാത്രക്കാരുടെ ലഗേജ് നഷ്ടമായാൽ ചുരുങ്ങിയത് 1,100 റിയാലും പരമാവധി 2,800 റിയാൽവരെയുമാണ് നഷ്ടപരിഹാരം. ഓരോ ദിവസത്തിനും ചുരുങ്ങിയത് 200 റിയാലും പരാമാവധി 1000 റിയാലും അധികം നൽകിയിരിക്കണം. കൂടാതെ 30 ദിവസത്തിനകം നഷ്ടമായ ലഗേജ് തിരിച്ചു നൽകിയിരിക്കുകയും വേണം. വിമാനം ആറ് മണക്കൂർ വൈകിയാൽ 300 റിയാൽ ചെലവിലുള്ള സൗകര്യത്തിനു ഹോട്ടലിൽ താമസവും ഏർപ്പെടുത്തണം.
എന്നാൽ വിവിധ സുരക്ഷാ കാരണങ്ങൾക്കു വേണ്ടി വിമാനം വൈകിയാൽ നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടാവില്ല.
വിമാനം മുടങ്ങുന്ന വേളയിൽ പകരം യത്രാ സംവിധാനത്തോടപ്പം ടിക്കറ്റിന്റെ 50 ശതമാനം തുക നഷ്ടപരിഹാരമായിലഭിക്കാൻ യാത്രക്കാരനു അവകാശമുണ്ടായിരിക്കുമെന്നും നിയമത്തിൽ പറയുന്നു. ഗതാഗത മന്ത്രിയും സിവിൽ ഏവിയേഷൻ മേധാവിയുമായ സുലൈമാൻ അബ്ദുല്ലാ അൽഹംദാൻ അംഗീകരിച്ച പുതിയനിയമം വരുന്ന ഓഗസ്റ്റിൽ നിലവിൽ വരും.