- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ യാചന നിരോധിക്കാൻ സാധ്യത; പുതിയ നിയമം ശുറ കൗൺസിൽ പരിഗണനയിൽ; യാചന നടത്തുന്ന വിദേശികളെ നാടുകടത്താനും നിർദ്ദേശം
സൗദിയിൽ യാചന നിരോധിക്കുന്ന കാര്യം പരിഗണനയിൽ. ഇതു സംബന്ധിച്ച നിർദ്ദേശം ശുറാ കൗൺസിൽ പരിഗണനയിലെന്ന് സൂചന.നിയമം ലംഘിക്കുന്നവർക്ക് രണ്ട് വർഷം തടവ്, 20,000 റിയാൽ പിഴ, വിദേശിയാണെങ്കിൽ നാടുകടത്തൽ എന്നിവയാണ് ശൂറ ശിപാർശ ചെയ്യുന്ന ശിക്ഷ. നിയമം നടപ്പാക്കുന്നതിനെക്കുറിച്ച് അടുത്ത തിങ്കളാഴ്ച ചേരുന്ന ശൂറ കൗൺസിൽ ചർച്ച ചെയ്യും.സൗദിയുടെ വിവിധ അതിർത്തികളിലൂടെ നുഴഞ്ഞുകയറി അനധികൃതമായി രാജ്യത്ത് തങ്ങുന്നവരാണ് യാചന തൊഴിലാക്കിയിട്ടുള്ളതിൽ ഭൂരിപക്ഷവും എന്നാണ് അധികൃതരുടെ നിഗമനം. കൂടാതെ യാചന തൊഴിലാക്കുന്ന വ്യക്തികളും സംഘങ്ങളും രാജ്യത്തുണ്ടെന്നും ഇത്തരം അനാരോഗ്യ പ്രവണത നിയമനിർമ്മാണത്തിലൂടെ തടയണമെന്നും ശൂറ കൗൺസിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു. കുട്ടികളെയും വികലാംഗരെയും ഉപയോഗിച്ച യാചന പതിവാക്കിയ സംഘങ്ങളും രാജ്യത്തുണ്ട്. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് ശിക്ഷ ശിപാർശ ചെയ്യുക. മുതിർന്ന നിയമ ലംഘകർക്ക് രണ്ട് വർഷം തടവ്, 20,000 റിയാൽ പിഴ, വിദേശിയാണെങ്കിൽ നാടുകടത്തൽ എന്നിവ ശിക്ഷ നൽകുമ്പോൾ കുട്ടികൾക്കും വികലാംഗർക്കും ഒരു വർഷം തടവ
സൗദിയിൽ യാചന നിരോധിക്കുന്ന കാര്യം പരിഗണനയിൽ. ഇതു സംബന്ധിച്ച നിർദ്ദേശം ശുറാ കൗൺസിൽ പരിഗണനയിലെന്ന് സൂചന.നിയമം ലംഘിക്കുന്നവർക്ക് രണ്ട് വർഷം തടവ്, 20,000 റിയാൽ പിഴ, വിദേശിയാണെങ്കിൽ നാടുകടത്തൽ എന്നിവയാണ് ശൂറ ശിപാർശ ചെയ്യുന്ന ശിക്ഷ.
നിയമം നടപ്പാക്കുന്നതിനെക്കുറിച്ച് അടുത്ത തിങ്കളാഴ്ച ചേരുന്ന ശൂറ കൗൺസിൽ ചർച്ച ചെയ്യും.സൗദിയുടെ വിവിധ അതിർത്തികളിലൂടെ നുഴഞ്ഞുകയറി അനധികൃതമായി രാജ്യത്ത് തങ്ങുന്നവരാണ് യാചന തൊഴിലാക്കിയിട്ടുള്ളതിൽ ഭൂരിപക്ഷവും എന്നാണ് അധികൃതരുടെ നിഗമനം. കൂടാതെ യാചന തൊഴിലാക്കുന്ന വ്യക്തികളും സംഘങ്ങളും രാജ്യത്തുണ്ടെന്നും ഇത്തരം അനാരോഗ്യ പ്രവണത നിയമനിർമ്മാണത്തിലൂടെ തടയണമെന്നും ശൂറ കൗൺസിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു.
കുട്ടികളെയും വികലാംഗരെയും ഉപയോഗിച്ച യാചന പതിവാക്കിയ സംഘങ്ങളും രാജ്യത്തുണ്ട്. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് ശിക്ഷ ശിപാർശ ചെയ്യുക. മുതിർന്ന നിയമ ലംഘകർക്ക് രണ്ട് വർഷം തടവ്, 20,000 റിയാൽ പിഴ, വിദേശിയാണെങ്കിൽ നാടുകടത്തൽ എന്നിവ ശിക്ഷ നൽകുമ്പോൾ കുട്ടികൾക്കും വികലാംഗർക്കും ഒരു വർഷം തടവ് പതിനായിരം റിയാൽ പിഴ എന്നിവയാണ് ശിക്ഷ. നാടുകടത്തപ്പെടുന്ന വിദേശിക്ക് അഞ്ച് വർഷത്തേക്ക് സൗദിയിലേക്ക് തിരിച്ചുവരുന്നതിന് വിലക്കും ഏർപ്പെടുത്തും.