- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോണുകൾ പൊട്ടിത്തെറിച്ച അപകടങ്ങൾ പെരുകി; രാജ്യത്ത് ഗാലക്‌സി നോട്ട് 7 ഫോണുകൾ നിരോധിച്ചു; ഫോൺ മടക്കി നൽകി പണം തിരികെ വാങ്ങാൻ ഉപയോക്താക്കളോട് മന്ത്രാലയം
റിയാദ്: ഗാലക്‌സി നോട്ട് 7 ഫോണുകൾ പൊട്ടിത്തെറിച്ച് അപകടമുണ്ടായ സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് രാജ്യത്ത് ഗാലക്‌സി നോട്ട് 7 ഫോണുകൾ നിരോധിച്ചുകൊണ്ട് മിനിസ്ട്രി ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ഉത്തരവായി. ഈ ഫോൺ ഉപയോഗിക്കുന്നവർ അത് തിരിച്ചു നൽകി പണം കൈപ്പറ്റാൻ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. സാംസംഗ് മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കേ പൊട്ടിത്തെറിച്ചുവെന്ന് ഈജിപ്തുകാരനായ ഒരു ഫാർമസിസ്റ്റ് കൊമേഴ്‌സ് മന്ത്രാലയത്തിന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. മട്ടാവ അലി എന്ന ഫാർമസിസ്റ്റിനാണ് ഈ അനുഭവം ഉണ്ടായത്. ബാഗിൽ നിന്ന് പുക വരുന്നതു കണ്ട് ഇയാൾ ബാഗു തുറന്നപ്പോൾ ഫോൺ ബാറ്ററി പൊട്ടിത്തെറിച്ചതായാണ് കാണുന്നത്. തുടർന്ന് കമ്പനിക്കെതിരേ മന്ത്രാലയത്തിൽ പരാതി നൽകുകയായിരുന്നു. മൊത്തം 6,186 ഗാലക്‌സി നോട്ട് 7 ഫോണുകളാണ് തിരിച്ചുവിളിക്കാൻ ഉത്തരവായിട്ടുള്ളത്. ഈ ഫോണുകൾ രാജ്യത്ത് വിൽക്കുന്നതിനും നിരോധനമുണ്ട്. കഴിഞ്ഞ മാസം സൗദി അറേബ്യൻ എയർലൈനും ഗാലക്‌സി നോട്ട് 7 ഫോണുകൾ തങ്ങളുടെ ഫ്‌ലൈറ്റുകളിൽ ഉപയോഗിക്കുന്നതി
റിയാദ്: ഗാലക്‌സി നോട്ട് 7 ഫോണുകൾ പൊട്ടിത്തെറിച്ച് അപകടമുണ്ടായ സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് രാജ്യത്ത് ഗാലക്‌സി നോട്ട് 7 ഫോണുകൾ നിരോധിച്ചുകൊണ്ട് മിനിസ്ട്രി ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ഉത്തരവായി. ഈ ഫോൺ ഉപയോഗിക്കുന്നവർ അത് തിരിച്ചു നൽകി പണം കൈപ്പറ്റാൻ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.
സാംസംഗ് മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കേ പൊട്ടിത്തെറിച്ചുവെന്ന് ഈജിപ്തുകാരനായ ഒരു ഫാർമസിസ്റ്റ് കൊമേഴ്‌സ് മന്ത്രാലയത്തിന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. മട്ടാവ അലി എന്ന ഫാർമസിസ്റ്റിനാണ് ഈ അനുഭവം ഉണ്ടായത്. ബാഗിൽ നിന്ന് പുക വരുന്നതു കണ്ട് ഇയാൾ ബാഗു തുറന്നപ്പോൾ ഫോൺ ബാറ്ററി പൊട്ടിത്തെറിച്ചതായാണ് കാണുന്നത്. തുടർന്ന് കമ്പനിക്കെതിരേ മന്ത്രാലയത്തിൽ പരാതി നൽകുകയായിരുന്നു.
മൊത്തം 6,186 ഗാലക്‌സി നോട്ട് 7 ഫോണുകളാണ് തിരിച്ചുവിളിക്കാൻ ഉത്തരവായിട്ടുള്ളത്. ഈ ഫോണുകൾ രാജ്യത്ത് വിൽക്കുന്നതിനും നിരോധനമുണ്ട്. കഴിഞ്ഞ മാസം സൗദി അറേബ്യൻ എയർലൈനും ഗാലക്‌സി നോട്ട് 7 ഫോണുകൾ തങ്ങളുടെ ഫ്‌ലൈറ്റുകളിൽ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ സാംസംഗ് സെപ്റ്റംബർ രണ്ടിന് 2.5 മില്യൺ നോട്ട് 7 സീരീസ് ഫോണുകളാണ് തിരിച്ചുവിളിക്കാൻ ഉത്തരവിട്ടത്.