ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് അടുക്കള കാണാനാകും വിധം ക്രമീകരിക്കണ മെന്ന് പുതിയ നിബന്ധന. നിബന്ധന പാലിക്കാത്ത ഹോട്ടലുകൾ അടച്ചുപൂട്ടുമെന്നു സൗദി മുനിസിപ്പൽ ഗ്രാമ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

കഫ്തീരിയകൾക്കും ബേക്കറികൾക്കുമല്ലാം നിബന്ധന ബാധകമാണ്. ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് കാണത്തക്ക വിധമായിരിക്കണം ഹോട്ടലുകളിലെ പാചക ശാല ക്രമീകരിക്കേണ്ടത്. നിയമം പാലിക്കാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ അടച്ചു പൂട്ടാൻ മന്ത്രാലയം ബന്ധപെട്ട എല്ലാ മുനിസിപ്പൽ ബലദിയ മേധാവികൾക്കും നിർദ്ദേശം നല്കി.

ഹോട്ടലുകളിലെ പാചകസ്ഥലം ഇടപാടുകാർ കാണുംവിധം ഒരുക്കിയിരിക്കണമെന്നാണ് ഹോട്ടൽ അനുവദിക്കുന്നതിനുള്ള വ്യവസ്ഥയിൽ പറയുന്നത്.ഹോട്ടലുകക്കും കഫ്തീരിയകൾക്കും ബേക്കറികൾക്കുമല്ലാം ഈ നിബന്ധന ബാധകമാണെന്ന് മന്ത്രാലയം അറിയിച്ചു.നിബന്ധന കർശനമാക്കുന്നതിന്റെ ഭാഗമായി സൗദിയിലെങ്ങും പരിശോധന നടത്തുവാനും നിബന്ധനകൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടച്ചു പൂട്ടാനുമാണ് തീരുമാനം.