റിയാദ്: സൗദിയിൽ വാഹനാപകടങ്ങളുടെ എണ്ണം വർധിച്ചു വരുന്നതായി റിപ്പോർട്ട്. മുൻവർഷത്തേതിനേക്കാൾ രാജ്യത്ത് അപകടങ്ങൾ കൂടിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തുണ്ടാകുന്ന അപകടങ്ങളിൽ മരിക്കുന്ന പ്രവാസികളും നിരവധിയാണ്.

അപകടങ്ങളിലധികവും റോഡുകളിൽ അലഞ്ഞു നടക്കുന്ന ഒട്ടകങ്ങൾ മൂലം സംഭവിക്കുന്നതാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.വാഹനം ഒട്ടകത്തിൽ ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ മൂലം നിരവധി ആളപായങ്ങളും പരിക്കുകളും ദശലക്ഷക്കണക്കിനു റിയാലിന്റെ നാശ നഷ്ടങ്ങളും ഇതുമൂലം സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു.ഇത്തരം അപകടങ്ങളിൽ 90 ശതമാനവും നടക്കുന്നത് രാത്രിയാണ്. അമിത 

വേഗതയിലുള്ള വാഹനങ്ങൾ, റോഡിലൂടെ അലഞ്ഞു നടക്കുന്നതും റോഡ് മുറിച്ചു കടക്കുന്നതുമായ ഒട്ടകങ്ങളിൽ ഇടിച്ചാണ് അപകടം സംഭവിക്കുന്നത്.ഇത്തരം അപകടങ്ങൾ ഒഴിവാക്കാനായി സുരക്ഷാ സംവിധാനങ്ങൾ സ്വീകരിക്കണമെന് ആവശ്യം ശക്തമായിട്ടുണ്ട്.