- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ വേതനസുരക്ഷ നിയമത്തിന്റെ പന്ത്രണ്ടാം ഘട്ടം പ്രാബല്യത്തിലായി; 40 ജോലിക്കാരിൽ കൂടുതലുള്ള സ്ഥാപങ്ങൾക്ക് നിയമം ബാധകം; ഗുണകരമാകുന്നത് ഏഴ് ലക്ഷത്തോളം തൊഴിലാളികൾക്ക്
സൗദിയിൽ തൊഴിലാളികളുടെ അവകാശങ്ങൾ കൃത്യസമയത്ത് ഉറപ്പാക്കുന്ന വേതനസുരക്ഷ നിയമത്തിന്റെ പന്ത്രണ്ടാം ഘട്ടം പ്രാബല്യത്തിലായി. 40 ജോലിക്കാരിൽ കൂടുതലുള്ള സ്ഥാപനങ്ങൾക്കാണ് നിയമം തൊഴിൽ മന്ത്രാലയത്തിന്റെ നിയമം ബാധകമാവുക. ഏഴ് ലക്ഷത്തോളം തൊഴിലാളികൾക്ക് ഇതിന്റെ ഗുണം ലഭിക്കും. 40 മുതൽ 59 വരെ ജോലിക്കാരുള്ള സ്ഥാപനങ്ങൾക്കാണ് പതിനൊന്നാം ഘട്ടത്തിൽ നിയമം ബാധകമാവുക. 14,288 സ്ഥാപനങ്ങളിലെ 6,87,607 തൊഴിലാളികൾ ഇതോടെ നിയമത്തിന് കീഴിൽ വരും. 60 ജോലിക്കാരിൽ കൂടുതലുള്ള സ്ഥാപനങ്ങൾക്ക് ഒമ്പതാം ഘട്ടത്തിൽ നിയമം ബാധകമായിരുന്നു. ഭീമൻ കമ്പനികളിൽ നിന്ന് ആരംഭിച്ച വേതന സുരക്ഷ നിയമം ഇതോടെ ചെറുകിട സ്ഥാപനങ്ങൾക്കും ബാധകമാവും. തൊഴിലാളികളുടെ വേതന, സേവന വിവരങ്ങൾ തൊഴിൽ മന്ത്രാലയ നെറ്റ് വർക്കിൽ ലഭ്യമാക്കുന്നതാണ് വേതനസുരക്ഷ നിയമത്തിന്റെ ആദ്യ നടപടി. ആനുകൂല്യങ്ങൾ വൈകിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് 3000 റിയാൽ പിഴ ചുമത്തും. രണ്ട് മാസം ശമ്പളം വൈകിച്ചാൽ തൊഴിലാളികളുടെ ഇഖാമ, വർക് പെർമിറ്റ് പുതുക്കുന്നതിൽ നിന്ന് കമ്പനികളെ വിലക്കും. മൂന്ന് മാസം ശമ്പളം
സൗദിയിൽ തൊഴിലാളികളുടെ അവകാശങ്ങൾ കൃത്യസമയത്ത് ഉറപ്പാക്കുന്ന വേതനസുരക്ഷ നിയമത്തിന്റെ പന്ത്രണ്ടാം ഘട്ടം പ്രാബല്യത്തിലായി. 40 ജോലിക്കാരിൽ കൂടുതലുള്ള സ്ഥാപനങ്ങൾക്കാണ് നിയമം തൊഴിൽ മന്ത്രാലയത്തിന്റെ നിയമം ബാധകമാവുക. ഏഴ് ലക്ഷത്തോളം തൊഴിലാളികൾക്ക് ഇതിന്റെ ഗുണം ലഭിക്കും.
40 മുതൽ 59 വരെ ജോലിക്കാരുള്ള സ്ഥാപനങ്ങൾക്കാണ് പതിനൊന്നാം ഘട്ടത്തിൽ നിയമം ബാധകമാവുക. 14,288 സ്ഥാപനങ്ങളിലെ 6,87,607 തൊഴിലാളികൾ ഇതോടെ നിയമത്തിന് കീഴിൽ വരും. 60 ജോലിക്കാരിൽ കൂടുതലുള്ള സ്ഥാപനങ്ങൾക്ക് ഒമ്പതാം ഘട്ടത്തിൽ നിയമം ബാധകമായിരുന്നു. ഭീമൻ കമ്പനികളിൽ നിന്ന് ആരംഭിച്ച വേതന സുരക്ഷ നിയമം ഇതോടെ ചെറുകിട സ്ഥാപനങ്ങൾക്കും ബാധകമാവും.
തൊഴിലാളികളുടെ വേതന, സേവന വിവരങ്ങൾ തൊഴിൽ മന്ത്രാലയ നെറ്റ് വർക്കിൽ ലഭ്യമാക്കുന്നതാണ് വേതനസുരക്ഷ നിയമത്തിന്റെ ആദ്യ നടപടി. ആനുകൂല്യങ്ങൾ വൈകിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് 3000 റിയാൽ പിഴ ചുമത്തും. രണ്ട് മാസം ശമ്പളം വൈകിച്ചാൽ തൊഴിലാളികളുടെ ഇഖാമ, വർക് പെർമിറ്റ് പുതുക്കുന്നതിൽ നിന്ന് കമ്പനികളെ വിലക്കും. മൂന്ന് മാസം ശമ്പളം വൈകിയാൽ ജോലിക്കാർക്ക് മറ്റുജോലികൾ നോക്കാം. ഇതിന് തൊഴിലുടമയുടെ അനുവാദം കൂടാതെ സ്‌പോൺസർഷിപ്പ് മാറാനും മന്ത്രാലയം അനുമതി നൽകും.