- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ നഗരസഭാ സേവനങ്ങൾക്കുള്ള വർധിപ്പിച്ച ഫീസുകൾ പ്രാബല്യത്തിൽ വന്നു; തൊഴിലാളികൾക്കുള്ള ബലദിയ സർട്ടിഫിക്കറ്റിനുള്ള പുതിയ നിരക്ക് 60 റിയലാക്കി
റിയാദ്: സൗദി അറേബ്യയിൽ നഗരസഭാ സേവനങ്ങൾക്കുള്ള വർധിപ്പിച്ച ഫീസുകൾ പ്രാബല്യത്തിൽ വന്നു. ഫീസ് വർധനവ് മന്ത്രിസഭാ യോഗം നേരത്തെ അംഗീകരിച്ചിരുന്നു. എന്നാൽ സൗജന്യ സേവനങ്ങൾക്ക് ഏർപ്പെടുത്തിയ ഫീസ് നടപ്പിലാക്കുന്നത് നീട്ടിവച്ചതായി മുനിസിപ്പൽ മന്ത്രാലയം അറിയിച്ചു. ഇന്നലെ മുതലാണ് നഗരസഭകളിൽ പുതുക്കിയ ഫീസ് നിരക്ക് ഈടാക്കി തുടങ്ങിയത്. വാണിജ്യ സ്ഥാപനങ്ങൾ, പാർപ്പിടം നിർമ്മാണം എന്നിവക്കുള്ള ലൈസൻസിന് ഫീസ് വർധിപ്പിച്ചു. തൊഴിലാളികൾക്കുള്ള ബലദിയ സർട്ടിഫിക്കറ്റിന് 60 റിയാലാണ് പുതിയ നിരക്ക്. രാജ്യത്തെ നഗരങ്ങളെ അഞ്ച് കാറ്റഗറിയായി തിരിച്ചാണ് വിവിധ സേവനങ്ങൾക്കുള്ള ഫീസ് വർദ്ധിച്ചത്. നഗരസഭകളെ രണ്ടും ഗ്രാമസഭകളെ മൂന്ന് വിഭാഗങ്ങളായും തിരിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിലും ഇടാക്കുന്ന ഫീസുകളിൽ വലിയ അന്തരമുണ്ട്. റിയാദ്, ജിദ്ദ, ദമ്മാം, അൽഖോബാർ, മക്ക, മദീന എന്നീ നഗരസഭകളാണ് എ വിഭാഗത്തിലുള്ളത്. താമസ കെട്ടിടം നിർമ്മിക്കാനുള്ള അനുമതി പത്രത്തിന് ഇവിടങ്ങളിൽ ചതുരശ്ര മീറ്ററിന് മൂന്ന് റിയാലാണ് ഫീസ്. വാണിജ്യ കെട്ടിടങ്ങളുടെ നിർമ്മാണ അനുമതി
റിയാദ്: സൗദി അറേബ്യയിൽ നഗരസഭാ സേവനങ്ങൾക്കുള്ള വർധിപ്പിച്ച ഫീസുകൾ പ്രാബല്യത്തിൽ വന്നു. ഫീസ് വർധനവ് മന്ത്രിസഭാ യോഗം നേരത്തെ അംഗീകരിച്ചിരുന്നു. എന്നാൽ സൗജന്യ സേവനങ്ങൾക്ക് ഏർപ്പെടുത്തിയ ഫീസ് നടപ്പിലാക്കുന്നത് നീട്ടിവച്ചതായി മുനിസിപ്പൽ മന്ത്രാലയം അറിയിച്ചു.
ഇന്നലെ മുതലാണ് നഗരസഭകളിൽ പുതുക്കിയ ഫീസ് നിരക്ക് ഈടാക്കി തുടങ്ങിയത്. വാണിജ്യ സ്ഥാപനങ്ങൾ, പാർപ്പിടം നിർമ്മാണം എന്നിവക്കുള്ള ലൈസൻസിന് ഫീസ് വർധിപ്പിച്ചു. തൊഴിലാളികൾക്കുള്ള ബലദിയ സർട്ടിഫിക്കറ്റിന് 60 റിയാലാണ് പുതിയ നിരക്ക്.
രാജ്യത്തെ നഗരങ്ങളെ അഞ്ച് കാറ്റഗറിയായി തിരിച്ചാണ് വിവിധ സേവനങ്ങൾക്കുള്ള ഫീസ് വർദ്ധിച്ചത്. നഗരസഭകളെ രണ്ടും ഗ്രാമസഭകളെ മൂന്ന് വിഭാഗങ്ങളായും തിരിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിലും ഇടാക്കുന്ന ഫീസുകളിൽ വലിയ അന്തരമുണ്ട്. റിയാദ്, ജിദ്ദ, ദമ്മാം, അൽഖോബാർ, മക്ക, മദീന എന്നീ നഗരസഭകളാണ് എ വിഭാഗത്തിലുള്ളത്. താമസ കെട്ടിടം നിർമ്മിക്കാനുള്ള അനുമതി പത്രത്തിന് ഇവിടങ്ങളിൽ ചതുരശ്ര മീറ്ററിന് മൂന്ന് റിയാലാണ് ഫീസ്. വാണിജ്യ കെട്ടിടങ്ങളുടെ നിർമ്മാണ അനുമതിക്ക് താമസ കെട്ടിടത്തിന്റെ ഇരട്ടി ഫീസ് ഈടാക്കും. പ്രധാന നഗരങ്ങളിലെ ഭക്ഷണശാലകൾ (ഹോട്ടൽ, റസ്റ്റോറന്റ്, വാണിജ്യ കിച്ചൺ) ചതുരശ്ര മീറ്ററിന് വർഷത്തിൽ എട്ട് റിയാൽ നൽകണം. ഇതര വിഭാഗത്തിലെ ഭക്ഷണ ശാലകൾക്ക് 1.60 റിയാൽ വീതം കുറയും.
ഇസ്തിറാഹകൾക്ക് താമസ കെട്ടിടത്തിന്റെ അതേ ഫീസാണ് ഏർപ്പെടുത്തിയിരിക്കുന്നത്. താമസത്തിനുള്ള ഹോട്ടലുകൾക്ക് നഗരത്തിന്റെ കാറ്റഗറിക്കനുസരിച്ച് 50 മുതൽ 250 വരെയും അപാർട്ടുമെന്റുകൾക്ക് 10 മുതൽ അമ്പതു റിയാൽ വരെയുമാണ് വാർഷിക ഫീസ് നിശ്ചയിച്ചിരിക്കുന്നത്. പെട്രോൾ സ്റ്റേഷനുകൾക്ക് 1,000നുമിടക്കും 5,000നും ഫീസ് നിശ്ചയിച്ചിട്ടുണ്ട്. ജോലിക്കാർക്ക് നിർബന്ധമായ ആരോഗ്യ സർട്ടിഫിക്കറ്റിന് 60 റിയാൽ ഈടാക്കും. പെട്രോളിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതുക്കിയ ഫീസ് ഏർപ്പെടുത്തുന്നത്. തുടക്കത്തിൽ ഏർപ്പെടുത്തുന്ന ഫീസ് കാലോചിതമായി വർധിപ്പിക്കും. കൂടാതെ ഏതാനും ഇനങ്ങളുടെ ഫീസ് തുടക്കത്തിൽ ഏർപ്പെടുത്തുന്നില്ല. കെട്ടിടങ്ങളിൽ നിന്നും വാണിജ്യ സ്ഥാപനങ്ങളിൽ നിന്നും മാലിന്യങ്ങളും ചപ്പുചവറുകളും നീക്കം ചെയ്യുന്നതിനുള്ള ഫീസ് പിന്നീട് ഏർപ്പെടുത്തുമെന്നും വകുപ്പുമന്ത്രി പറഞ്ഞു.
ജനവാസകേന്ദ്രങ്ങൾക്ക് പുറത്ത് പ്രവർത്തിക്കുന്ന പെട്രോൾ ബങ്കുകൾക്കുള്ള ഫീസും വാണിജ്യ സ്ഥാപനങ്ങളിൽ നിന്നും പാർപ്പിടങ്ങളിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഫീസും വർധിപ്പിച്ചവയിൽ ഉൾപ്പെടും. വിവിധ ആവശ്യങ്ങൾക്കും റോഡുകളിൽ കുഴിയെടുക്കുന്നതിനുള്ള അനുമതി, കൺസ്ട്രക്ഷൻ പ്ലാനുകൾക്കുള്ള അംഗീകാരം എന്നിവക്കുള്ള വർധിപ്പിച്ച ഫീസ് നിരക്ക് നീട്ടിവച്ചു. നിലവിൽ 90 സേവനങ്ങൾ നഗരസഭകൾ സൗജന്യമായി നൽകുന്നുണ്ട്. ഇവക്ക് ഫീസ് ബാധകമാക്കുന്നതാണ് നീട്ടിവച്ചത്.