- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി സൈബർ കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെട്ടാൽ പേര് വിവരങ്ങൾ പരസ്യമാകും; തടവിനും പിഴയയ്ക്കും പുറമേ പത്രത്തിൽ വിശദാംശങ്ങൾ പരസ്യപ്പെടുത്താനും സൗദി ശൂറ കൗൺസിൽ തീരുമാനം
ഇത്രയും നാളും സൈബർ കേസിൽ അകത്താക്കിയാലും പേരും വിവരങ്ങൾ പുറത്തറിയില്ലായെന്നൊരു സമാധാനം ഉണ്ടായിരുന്നു. എന്നാൽ ഇനി മുതൽ ഇത്തരം കേസുകളിൽ അകപ്പെട്ടാൽ വിവരം പുറം ലോകമറിയുമെന്നുറപ്പാണ്. സൗദിയിൽ സൈബർ കുറ്റകൃത്യങ്ങളിൽ പ്രതി ചേർക്കപ്പെടുന്നവരുടെ പേര് വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താൻ ശൂറ കൗൺസിൽ തീരുമാനിച്ചിരിക്കുകയാണ്.

വിവര സാങ്കേതികവിദ്യ മന്ത്രാലയത്തിന്റെ ഇലക്‌ട്രോണിക് സംവിധാന നിയമത്തിൽ ഭേദഗതി ചെയ്യാനും ശൂറ അംഗീകാരം നൽകി.പുതിയ നിയമമനുസരിച്ച് സൈബർ കുറ്റവാളികൾക്ക് നിലവിലുള്ള അഞ്ച് വർഷം തടവ്, അയ്യായിരം റിയാൽ പിഴ, അല്ലെങ്കിൽ പിഴയും തടവും ഒന്നിച്ച് എന്നതിന്പുറമെ പ്രതിയുടെ പേരുവിവരങ്ങൾ പ്രാദേശിക പത്രത്തിൽ പരസ്യപ്പെടുത്തും.
പത്രപരസ്യത്തിനുള്ള ചെലവ് പ്രതി വഹിക്കണം. കുറ്റകൃത്യം നടന്ന നഗരത്തിൽ പ്രസിദ്ധീകരിക്കുന്ന പത്രത്തിലാണ് പരസ്യം നൽകു. നഗരത്തിന്? പുറത്താണ് കുറ്റം നടക്കുന്നതെങ്കിൽ തൊട്ടടുത്ത നഗരത്തിൽ ഇറങ്ങുന്ന പത്രത്തിൽ പരസ്യം നൽകണം.കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് പ്രതിക്ക് കൂടുതൽ കടുത്ത ശിക്ഷ നൽകാനും പേര് പരസ്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനം എടുക്കാനും കോടതിക്ക് അധികാരമുണ്ടായിരിക്കുമെന്ന് ശൂറ കൗൺസിൽ തീരുമാനത്തിൽ പറയുന്നു