സൗദി: സൗദിയിൽ കുറ്റകൃത്യം ചെയ്യുന്നവർക്ക് സാധാരണയായി ചാട്ടയടിയും തടവ് ശിക്ഷയും, തലവെട്ടലുമാണ് ശിക്ഷ വിധിക്കുക. ഓരോ ശിക്ഷാവധിയും പ്രതി ചെയ്ത കുറ്റത്തിന്റെ അടിസ്ഥാനമാക്കിയിട്ടാണ് എന്ന് മാത്രം. എന്നാൽ കഴിഞ്ഞ ദിവസം സൗദി കോടതിയുടെ ഒരു ശിക്ഷാ വിധി ഇപ്പോൾ വാർത്തായിയിരിക്കുകയാണ്.

ജിദ്ദയിലെ ഒരു മറൈൻ റിസോർട്ടിൽ ഡാൻസ് പാർട്ടിക്കിടെ പിടിയിലായ രണ്ടു സൗദി യുവാക്കൾക്കും രണ്ടു സൗദി യുവതികൾക്കും ജിദ്ദ ക്രിമിനൽ കോടതി വിധിച്ച തികച്ചും വ്യത്യസ്തമായൊരു ശിക്ഷയാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. കുറ്റക്കാരായ യുവാക്കളോട് ഖബർ കുഴിക്കാനും യുവതികളോട് രോഗികളെ സന്ദർശിക്കാനും ആണ് ശിക്ഷ വിധിച്ചത്.

ജയിൽ ശിക്ഷക്ക് പകരം പിടിയിലായ രണ്ടു യുവാക്കളും 5 ഖബറുകൾ വീതം കുഴിക്കണമെന്നാണു ജഡ്ജി വിധിച്ചത്. അതെ സമയം രണ്ടു യുവതികളും ഏതെങ്കിലും ആശുപത്രിയിൽ പോയി 10 രോഗികളെ സന്ദർശിക്കണമെന്നുമാണു കോടതി വിധി. സ്ത്രീകളും പുരുഷന്മാരും
ഒന്നിച്ച് പാർട്ടികൾ നടത്തുന്നത് സൗദിയിൽ നിരോധിക്കപ്പെട്ടതാണ് ശിക്ഷയ്ക്ക് കാരണം. കഴിഞ്ഞ ഡിസംബറിൽ ഖത്തീഫിൽ സമാനമായ കുറ്റത്തിന് കോളജ് വിദ്യാർത്ഥിയെ 30 മണിക്കൂർ സാമൂഹിക സേവനത്തിന് ശിക്ഷിച്ചിരുന്നു. 19 കാരനായ ഇയാൾക്ക് ദമ്മാം സെൻട്രൽ ആശുപത്രിയിൽ സേവനം ചെയ്യാനായിരുന്നു ശിക്ഷ.