- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിന ദുരന്തം: അപകടകാരണം വിഷവാതകമെന്ന ഡോക്ടറുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് സൗദി ആരോഗ്യ മന്ത്രാലയം
ജിദ്ദ: മിനയിൽ അപകട കാരണം വിഷവാതകമാണെന്ന ആരോപണം സൗദി ആരോഗ്യ മന്ത്രാലയം തള്ളി. ആരോപണം തീർത്തും അടിസ്ഥാനരഹിതവും അശാസ്ത്രീയവുമാണെന്ന് മന്ത്രാലയത്തിന്റെ വക്താവ് ഫൈസൽ അൾ സഹ്‌റാനി അറിയിച്ചു. ബോംബോ ഗ്യാസ്സ് ചോർച്ചയോ ആണ് അപകട കാരണമെങ്കിൽ പരിസരത്തുണ്ടായിരുന്ന സെക്യൂരിട്ടി ജീവനക്കാർക്കും മറ്റുള്ളവർക്കും എന്തുകൊണ്ടാണ് അപാമൊന്നും സം
ജിദ്ദ: മിനയിൽ അപകട കാരണം വിഷവാതകമാണെന്ന ആരോപണം സൗദി ആരോഗ്യ മന്ത്രാലയം തള്ളി. ആരോപണം തീർത്തും അടിസ്ഥാനരഹിതവും അശാസ്ത്രീയവുമാണെന്ന് മന്ത്രാലയത്തിന്റെ വക്താവ് ഫൈസൽ അൾ സഹ്‌റാനി അറിയിച്ചു. ബോംബോ ഗ്യാസ്സ് ചോർച്ചയോ ആണ് അപകട കാരണമെങ്കിൽ പരിസരത്തുണ്ടായിരുന്ന സെക്യൂരിട്ടി ജീവനക്കാർക്കും മറ്റുള്ളവർക്കും എന്തുകൊണ്ടാണ് അപാമൊന്നും സംഭവിക്കാതരുന്നതെന്ന് അദ്ദേഹം ചോദിച്ചു.
അപകടത്തിൽ ഉണ്ടായ പരുക്കുകളിലും ശ്വാസം മുട്ടിയുമാണ് പലരും കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് റെഡ് ക്രസന്റ് സേനയും പാരാമെഡിക്‌സും വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായ ചൂട് ആയിരുന്നതിനാൽ സൂര്യാഘാതം ഏൽക്കാനുള്ള സാഹചര്യവും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും തരത്തിൽ വിഷവാതകമേറ്റത് അല്ല മരണകാരണമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
വിഷവാതകം ശ്വസിച്ചാണ് ഇത്രയും പേർ മരണപ്പെട്ടത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സൗദി ഡോക്ടറാണ് ഈ വിവരം പുറത്തു വിട്ടത്. അപകടത്തിൽ പെട്ടവർക്ക് കുറച്ചു സമയത്തേക്ക് ബോധം നഷ്ടപ്പെടാൻ കാരണം വിഷവാതകം ശ്വസിച്ചതു കാരണമാണെന്നും എന്നാൽ ഏതു വാതകമാണെന്ന് തിരിച്ചറഞ്ഞിട്ടില്ലെന്നുമായിരുന്നു ഇയാൾ പറഞ്ഞത്. ഡോക്ടറുടെ പേര് ഇതുവരെ പുറത്തു വിട്ടിട്ടില്ല. മിനയിലുണ്ടായ ദുരന്തത്തിൽ 769 തീർത്ഥാടകരാണ് മരണപ്പെട്ടത്. സംഭവത്തെക്കുറിച്ച് സൗദി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.