- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ ഒരു ദിവസം പിടിയിലാകുന്നത് 1250 അനധികൃത താമസക്കാർ; ഇഖാമ, തൊഴിൽ നിയമലംഘകരെ കാത്തിരിക്കുന്നത് കടുത്തശിക്ഷ
ജിദ്ദ: രാജ്യത്ത് അനധികൃത തൊഴിലാളികൾക്കായി പരിശോധന കർശനമാക്കിയതോടെ ഒരുദിവസം പിടിയിലാകുന്നത് 1250 പേർ. സൗദി പൊലീസാണ് ഇതു സം ബന്ധിച്ച കണക്ക് വെളിപ്പെടുത്തിയത്. ഇതിനിടെ ഭരണകൂടം അനധികൃത താമസക്കാരെ നുഴഞ്ഞുകയറ്റക്കാരായാണ് കണക്കാക്കുന്നതെന്നും ഇവരിൽ നിന്ന് പിഴയീടാക്കുമെന്നും സർക്കാർ പറഞ്ഞു. ഇതു സംബന്ധിച്ച നടപടികൾ പുരോഗമിക്കുകയാണ്. സ്
ജിദ്ദ: രാജ്യത്ത് അനധികൃത തൊഴിലാളികൾക്കായി പരിശോധന കർശനമാക്കിയതോടെ ഒരുദിവസം പിടിയിലാകുന്നത് 1250 പേർ. സൗദി പൊലീസാണ് ഇതു സം ബന്ധിച്ച കണക്ക് വെളിപ്പെടുത്തിയത്. ഇതിനിടെ ഭരണകൂടം അനധികൃത താമസക്കാരെ നുഴഞ്ഞുകയറ്റക്കാരായാണ് കണക്കാക്കുന്നതെന്നും ഇവരിൽ നിന്ന് പിഴയീടാക്കുമെന്നും സർക്കാർ പറഞ്ഞു. ഇതു സംബന്ധിച്ച നടപടികൾ പുരോഗമിക്കുകയാണ്.
സ്‌പോൺസറുടെ കീഴിലല്ലാതെ ജോലിചെയ്യുന്ന തൊഴിലാളി ആദ്യതവണ പിടിക്കപ്പെട്ടാൽ 10,000 റിയാലും നാടുകടത്തലും രണ്ടാമത് പിടിക്കപ്പെട്ടാൽ 25,000 റിയാലും ഒരുമാസം തടവും നാടുകടത്തലും മൂന്നാമത് പിടിക്കപ്പെട്ടാൽ 50,000 റിയാലും ആറു മാസം തടവും നാടുകടത്തലുമായിരിക്കും ശിക്ഷ.
വിസ കാലാവധി അവസാനിച്ച ശേഷം പിടിക്കപ്പെട്ടാൽ ആദ്യ തവണ 15,000 റിയാലും നാടുകടത്തലും രണ്ടാമത് 25,000 റിയാലും മൂന്ന് മാസം തടവും നാടുകടത്തലും മൂന്നാമത് പിടിക്കപ്പെട്ടാൽ 50,000 റിയാൽ പിഴയും ആറു മാസം തടവും നാടുകടത്തലുമായിരിക്കും ശിക്ഷ.
നുഴഞ്ഞുകയറ്റക്കാർ ആദ്യതവണ പിടിക്കപ്പെട്ടാൽ 10,000 റിയാലും നാടുകടത്തലും രണ്ടാമത് പിടിക്കപ്പെട്ടാൽ 25,000 റിയാലും ഒരുമാസം തടവും നാടുകടത്തലും മൂന്നാമത് പിടിക്കപ്പെട്ടാൽ ഒരു ലക്ഷം റിയാലും ആറുമാസം തടവും നാടുകടത്തലുമായിരിക്കും ശിക്ഷ ലഭിക്കുക.
നുഴഞ്ഞുകയറ്റക്കാർക്കു താമസ, യാത്രാ സൗകര്യങ്ങൾ ചെയ്ത് ആദ്യ തവണ പിടിക്കപ്പെട്ടാൽ 25,000 റിയാൽ പിഴയും ആറുമാസം തടവും വിദേശിയാണെങ്കിൽ നാടുകടത്തുകയും ചെയ്യും. രണ്ടാമത് പിടിക്കപ്പെട്ടാൽ 50,000 റിയാൽ പിഴ, ഒരു വർഷം തടവ്, പേര് പ്രസിദ്ധ പ്പെടുത്തൽ, വിദേശിയാണെങ്കിൽ നാടുകടത്തൽ എന്നിങ്ങനെയാണ് ശിക്ഷ. മൂന്നാത് പിടിക്കപ്പെട്ടാൽ ഒരു ലക്ഷം റിയാൽ പിഴയും രണ്ടു വർഷം തടവും ശിക്ഷ ലഭിക്കും. വിദേശിയാണെങ്കിൽ നാടുകടത്തുകയും ചെയ്യും.
മറ്റു സ്‌പോൺസറുടെ കീഴിലുള്ള വരെ ജോലിക്കുവച്ചാൽ ആദ്യ തവണ 15,000 റിയാൽ പിഴ, സ്ഥാപന ഉടമ വിദേശിയാണെങ്കിൽ നാടുകടത്തൽ, ഒരു വർഷത്തേക്കു റിക്രൂട്ട്‌മെന്റ് തടഞ്ഞുവയ്ക്കൽ, രണ്ടാംതവണ ആവർത്തിച്ചാൽ 30,000 റിയാൽ പിഴ, മൂന്നു മാസം തടവ്, രണ്ടു വർഷത്തേക്ക് റിക്രൂട്ട്‌മെന്റ് തടയൽ, വിദേശിയാണെങ്കിൽ നാടുകടത്തൽ, മൂന്നാമത് ആവർത്തിച്ചാൽ ഒരു ലക്ഷം റിയാൽ പിഴ, ആറു മാസം തടവ്, വിദേശിയാണെങ്കിൽ നാടുകടത്തൽ എന്നിങ്ങനെയാണ് ശിക്ഷ.
നിയമലംഘകരായ തൊഴിലാളിയെ ജോലിക്കുവയ്ക്കൽ, അല്ലെങ്കിൽ തൊഴിലാളിയെ സ്‌പോൺസർക്ക് കീഴിലല്ലാതെ ജോലിചെയ്യാൻ അനുവദിക്കൽ എന്നീ നിയമലംഘനങ്ങൾക്ക് ആദ്യ തവണ 25,000 റിയാൽ പിഴ, ഒരു വർഷത്തേക്ക് റിക്രൂട്ട്‌മെന്റ് നിരോധനം, സ്ഥാപനത്തിന്റെ മേലധികാരി വിദേശിയാണെങ്കിൽ നാടുകടത്തൽ, രണ്ടാമത് ആവർത്തിച്ചാൽ 50,000 റിയാൽ പിഴ, രണ്ടു വർഷത്തേക്ക് റിക്രൂട്ട്‌മെന്റ് നിരോധനം, പേര് പരസ്യപ്പെടുത്തൽ, വിദേശിയാണെങ്കിൽ നാടുകടത്തൽ, മൂന്നാമത് പിടിക്കപ്പെട്ടാൽ ഒരു ലക്ഷം റിയാൽ പിഴ, അഞ്ചു വർഷത്തേക്ക് റിക്രൂട്ട്‌മെന്റ് നിരോധനം, ഒരു വർഷം തടവ്, പേര്് പ്രസിദ്ധപ്പെടുത്തൽ, വിദേശിയാണെങ്കിൽ നാടുകടത്തൽ എന്നിവയായിരിക്കും ശിക്ഷയെന്നും മന്ത്രാലയം വിശദീകരിച്ചു.
ഷോപ്പിങ് മാളുകൾ, റസ്റ്ററന്റു കൾ, കഫറ്റീരിയകൾ എന്നിവിടങ്ങളിലാണ് റെയ്ഡുകൾ ഇപ്പോൾ നടന്ന് വരുന്നത്.