- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ മണിക്കൂറിനുള്ളിൽ നടക്കുന്നത് അഞ്ച് വിവാഹമോചനങ്ങൾ; രാജ്യത്ത് ദിവസവും രജിസ്റ്റർ ചെയ്യുന്നത് 127 ഓളം വിവാഹമോചനങ്ങൾ; ഞെട്ടിക്കുന്ന കണക്കുകളുമായി സർവ്വേ
റിയാദ്: നിസാര പ്രശ്‌നങ്ങൾക്ക് പോലും വിവാഹ ബന്ധം വേർപെടുത്തുന്ന കഥകൾ സൗദിയിൽ നിന്ന് ദിനം പ്രതിയാണ് പുറത്ത് വരുന്നത്. ചെറിയ കാര്യങ്ങൾക്ക് വിവാഹദിവസവും വിവാഹപിറ്റേന്നുമൊക്കെ വേർപിരിയുന്ന ദമ്പിതളുടെ കഥകളും നമ്മൾ കണ്ടതാണ്. ഇപ്പോളിതാ രാജ്യത്തെ വിവാഹ മോചന കണക്കുകളുടെ ഞെട്ടിക്കുന്ന വിവരം പുറത്ത് വിട്ടിരിക്കുകയാണ് സർക്കാർ. സൗദി അറേബ്യയിൽ മണിക്കൂറിൽ അഞ്ച് വിവാഹ മോചനങ്ങൾ നടക്കുന്നതായാണ് കണക്കുകൾ. അതായത് ദിവസം 127 വിവാഹമോചനങ്ങളാണ് രാജ്യത്തു നടക്കുന്നത്. സർക്കാർ സർവ്വേ പ്രകാരമുള്ള കണക്കുകളാണിത്. കഴിഞ്ഞ വർഷം രാജ്യത്ത് രജിസ്ട്രർ ചെയ്യപ്പെട്ടത് 157,000 വിവാഹങ്ങളാണ് . പക്ഷേ വിവിധ കോടതികളിലായി 46,000 ത്തിലധികംവിവാഹ മോചനക്കേസുകളും രജിസ്ട്രർ ചെയ്യപ്പെട്ടതായി സർവ്വേ ചൂണ്ടികാണിക്കുന്നു. തലസ്ഥാന നഗരമായ റിയാദിൽ വിവാഹമോചനനിരക്ക് 36.7 ശതമാനമാണെങ്കിൽ ജാസനിൽ 17.9 ശതമാനമാണ്. ജോർദ്ദാൻ സൗദി അതിർത്തി പ്രദേശമായ തബൂക്കിലാണ് ഏറ്റവും കൂടുതൽ വിവാഹമോചന ക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 36.7 ശതമാനം വിവാഹങ്ങളും ഇവിട
റിയാദ്: നിസാര പ്രശ്‌നങ്ങൾക്ക് പോലും വിവാഹ ബന്ധം വേർപെടുത്തുന്ന കഥകൾ സൗദിയിൽ നിന്ന് ദിനം പ്രതിയാണ് പുറത്ത് വരുന്നത്. ചെറിയ കാര്യങ്ങൾക്ക് വിവാഹദിവസവും വിവാഹപിറ്റേന്നുമൊക്കെ വേർപിരിയുന്ന ദമ്പിതളുടെ കഥകളും നമ്മൾ കണ്ടതാണ്. ഇപ്പോളിതാ രാജ്യത്തെ വിവാഹ മോചന കണക്കുകളുടെ ഞെട്ടിക്കുന്ന വിവരം പുറത്ത് വിട്ടിരിക്കുകയാണ് സർക്കാർ. സൗദി അറേബ്യയിൽ മണിക്കൂറിൽ അഞ്ച് വിവാഹ മോചനങ്ങൾ നടക്കുന്നതായാണ് കണക്കുകൾ. അതായത് ദിവസം 127 വിവാഹമോചനങ്ങളാണ് രാജ്യത്തു നടക്കുന്നത്. സർക്കാർ സർവ്വേ പ്രകാരമുള്ള കണക്കുകളാണിത്.
കഴിഞ്ഞ വർഷം രാജ്യത്ത് രജിസ്ട്രർ ചെയ്യപ്പെട്ടത് 157,000 വിവാഹങ്ങളാണ് . പക്ഷേ വിവിധ കോടതികളിലായി 46,000 ത്തിലധികംവിവാഹ മോചനക്കേസുകളും രജിസ്ട്രർ ചെയ്യപ്പെട്ടതായി സർവ്വേ ചൂണ്ടികാണിക്കുന്നു. തലസ്ഥാന നഗരമായ റിയാദിൽ വിവാഹമോചനനിരക്ക് 36.7 ശതമാനമാണെങ്കിൽ ജാസനിൽ 17.9 ശതമാനമാണ്.
ജോർദ്ദാൻ സൗദി അതിർത്തി പ്രദേശമായ തബൂക്കിലാണ് ഏറ്റവും കൂടുതൽ വിവാഹമോചന ക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 36.7 ശതമാനം വിവാഹങ്ങളും ഇവിടെ പരാജയപ്പെടുന്നു. വിവാഹമോചനങ്ങളിൽ 60 ശതമാനവും വിവാഹം കഴിഞ്ഞ് ആദ്യത്തെ വർഷമാണെന്നും സർവ്വേ ചൂണ്ടിക്കാണിക്കുന്നു.