റിയാദ്: വിദേശികളുടെ താമസ രേഖയായ ഹവിയതു മുഖീം, സ്വദേശികളുടെ പാസ്‌പോർട്ട് എന്നിവ താമസ സ്ഥലത്ത് എത്തിച്ചുകൊടുക്കുന്ന പദ്ദതി വിയജകരമായി നടപ്പാക്കിയ ശേഷം സൗദിയിൽ ഡ്രൈവിങ് ലൈസൻസും തപാലിലിൽ എത്തുന്നു. അടുത്തയാഴ്‌ച്ചയോടെ റിയാദിൽ പുതിയ പദ്ധതിക്ക് തുടക്കമാകും.

സേവനങ്ങൾ ബുദ്ധിമുട്ടില്ലാതെ ജനങ്ങൾക്കു ലഭ്യമാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമാക്കുന്നത്. ഘട്ടം ഘട്ടമായി സൗദിയുടെ മറ്റ് മേഖലകളിലും ഈ പദ്ധതി നടപ്പാക്കുമെന്ന് ട്രാഫിക വിഭാഗം വ്യക്തമാക്കി. റിയാദിലും സൗദിയുടെ ഇതരഭാഗങ്ങളിലും ഡ്രൈവിങ് ലൈസൻസ് എത്തിച്ചു നല്കുന്ന പദ്ധതിക്കുള്ള നടിപടികൾ പൂർത്തിയായതായി സൗദി തപാൽ വകുപ്പും അറിയിച്ചു.

മറ്റു രേഖകളും ഉടമസ്ഥരുടെ താമസ സ്ഥലത്ത് എത്തിക്കുന്ന പദ്ധതിക്കു ഇതര വകുപ്പുകൾ തുടക്കം കുറിക്കുമെന്ന് തപാലധികൃതർ വ്യക്തമാക്കി.