- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ പുതുക്കിയ വൈദ്യുതി നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ; വർദ്ധനവ് ബാധകമാകുന്നത് മാസത്തിൽ 4000 കിലോവാട്ടിന് മുകളിൽ ഉപയോഗിക്കുന്നവർക്ക്
റിയാദ്: രാജ്യത്തെ പുതുക്കിയ വൈദ്യുതി നിരക്ക് ഇന്ന മുതൽ പ്രാബല്യത്തിൽ ആകുമെന്ന് സൗദി വൈദ്യുതി കമ്പനി അറിയിച്ചു. വർധിപ്പിച്ച തുക ഇനിയുള്ള ബില്ലുകൾക്ക് നൽകേണ്ടി വരും. പുതുക്കിയ നിരക്ക് വാങ്ങുന്നതിനാവശ്യമായ സാങ്കേതിക സംവിധാനങ്ങളുൾപ്പെടെ മുഴുവൻ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കി. ഗാർഹിക ഉപഭോക്താക്കളെ ഈ നിരക്
റിയാദ്: രാജ്യത്തെ പുതുക്കിയ വൈദ്യുതി നിരക്ക് ഇന്ന മുതൽ പ്രാബല്യത്തിൽ ആകുമെന്ന് സൗദി വൈദ്യുതി കമ്പനി അറിയിച്ചു. വർധിപ്പിച്ച തുക ഇനിയുള്ള ബില്ലുകൾക്ക് നൽകേണ്ടി വരും. പുതുക്കിയ നിരക്ക് വാങ്ങുന്നതിനാവശ്യമായ സാങ്കേതിക സംവിധാനങ്ങളുൾപ്പെടെ മുഴുവൻ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കി.
ഗാർഹിക ഉപഭോക്താക്കളെ ഈ നിരക്ക് ബാധിക്കില്ലെന്നും സൗദി വൈദ്യുതി കമ്പനി അറിയിച്ചു. സർക്കാർ കെട്ടിടങ്ങൾ, വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾ, കാർഷിക ആവശ്യങ്ങൾ എന്നിവക്കാണ് പ്രധാനമായും വർധനവ് നടപ്പാക്കുന്നത്.
മാസത്തിൽ 4,000 കിലോവാട്ടിന് മുകളിൽ ഉപയോഗിക്കുന്നവരെയാണ് വൈദ്യുതി ബിൽ വർധനവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശരാശരി 300 റിയാലിന് മുകളിൽ മാസ ബില്ല് അടക്കുന്ന താമസ കെട്ടിടങ്ങൾക്ക് മാത്രമാണ് ഇത് ബാധകമാവുക. സർക്കാർ കെട്ടിടങ്ങൾ, വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾ, കാർഷിക ആവശ്യങ്ങൾ എന്നിവക്കാണ് മുഖ്യമായും വർധനവ് നടപ്പാക്കുന്നത്. ഏറ്റവും കൂടിയ നിരക്ക് സർക്കാർ സ്ഥാപനങ്ങൾക്കാണ്. കിലോവാട്ടിന് 32 ഹലല. ഉപഭോക്താക്കളുടെ സഹകരണം തുടർന്നുമുണ്ടാവണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ബിൽ സംബന്ധിച്ച് പരാതിയുള്ളവർക്ക് 920001100 എന്ന ടോൾ ഫ്രീ നമ്പറിലോwww.se.com.sa എന്ന വെബ്‌സൈറ്റിലോ രജിസ്റ്റർ ചെയ്യാം. പരാതികൾക്ക് ഉടൻ തന്നെ പരിഹാരമുണ്ടാകുമെന്ന് അധികൃതർ ഉറപ്പു നൽകി. ഡിസംബർ 28നാണ് സൗദി മന്ത്രിസഭ എണ്ണ, വൈദ്യുതി, വെള്ളം എന്നിവയുടെ വില നേരിയ തോതിൽ വർധിപ്പിച്ചത്.