- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശ തൊഴിലാളികളുടെ പാസ്‌പോർട്ട് തൊഴിലുടമ കൈവശം വയ്ക്കുന്നത് കുറ്റകരം; നിയമം ലംഘിക്കുന്ന തൊഴിലുടമയ്‌ക്കെതിരെ നടപടിയുമായി സൗദി തൊഴിൽ മന്ത്രാലയം
റിയാദ്: സൗദിയിൽ ജോലി ചെയ്യുന്ന മുഴുവൻ വിദേശികൾക്കും തങ്ങളുടെ പാസ്‌പോർട്ട് അടക്കമുള്ള എല്ലാ ഔദ്യോഗിക രേഖകളും കൈവശം വെക്കാൻ അവകാശമുണ്ടെന്ന് സൗദി തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. നിയമം ലംഘിക്കുന്ന തൊഴിലുടമയ്‌ക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്നും സൗദി തൊഴിൽ മന്ത്ര്ാലയം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്്. പുതിയ തൊഴിൽ കരാർ രേഖകൾ പ്രകാരം
റിയാദ്: സൗദിയിൽ ജോലി ചെയ്യുന്ന മുഴുവൻ വിദേശികൾക്കും തങ്ങളുടെ പാസ്‌പോർട്ട് അടക്കമുള്ള എല്ലാ ഔദ്യോഗിക രേഖകളും കൈവശം വെക്കാൻ അവകാശമുണ്ടെന്ന് സൗദി തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. നിയമം ലംഘിക്കുന്ന തൊഴിലുടമയ്‌ക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്നും സൗദി തൊഴിൽ മന്ത്ര്ാലയം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്്.
പുതിയ തൊഴിൽ കരാർ രേഖകൾ പ്രകാരം പാസ് പോർട്ട് കൈവശം വെക്കുന്നത് തൊഴിലാളിയുടെ അവകാശമാണെന്നും മന്ത്രാലയ പ്രതിനിധികൾ അറിയിച്ചു.പുതുക്കിയ തൊഴിൽ കരാറുകളിൽ വിദേശ ജീവനക്കാരനും ജീവനക്കാരിക്കും തങ്ങളുടെ പാസ്‌പോർട്ട് കൈവശം വെക്കാമെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികൾ ഒളിച്ചോടാതിരിക്കാനാണ് പാസ്‌പോർട്ട് തങ്ങൾ സൂക്ഷിക്കുന്നതെന്ന കമ്പനികളുടേയും സ്‌പോൺസർമാരുടേയും ന്യായീകരണം സ്വീകാര്യമല്ല. പാസ്‌പോർട്ട് ഇല്ലാതെ തന്നെ തൊഴിലാളികൾ ഒളിച്ചോടുന്ന സംഭവങ്ങൾ ധാരാളം റിപോർട്ട് ചെയ്യാറുണ്ട്. തൊഴിലാളി ഒളിച്ചോടിയാൽ പകരം തൊഴിലാളിക്ക് വിസ അനുവദിക്കാൻ വ്യവസ്ഥയുണ്ട്. ഗാർഹിക തൊഴിലാളികൾ ഒളിച്ചോടിയാൽ ഉടൻ അടുത്ത പൊലീസ് സ്റ്റേഷനുകളിൽ വിവരം അറിയിക്കണമെന്നാണ് സൗദി ഗാർഹിക തൊഴിലാളി നിയമത്തിൽ പറയുന്നതെന്നും തയ്‌സീര് അൽ മുഫ്‌രിജ് വിശദീകരിച്ചു.