- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾ നാട്ടിലേക്ക് പണം അയക്കുന്നത് നിരീക്ഷിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്താൻ അധികൃതർ; ശമ്പളത്തിൽ കവിഞ്ഞ തുക നാട്ടിലേക്ക് അയക്കുന്നവർ ജാഗ്രതേ
ശമ്പളത്തിൽ കവിഞ്ഞ തുക നാട്ടിലേക്ക് അയക്കുന്നവർ പ്രവാസികൾ കരുതിയിരുന്നോളൂ. നിങ്ങളെ കുടുക്കാൻ പുതിയ സംവിധാനവുമായി അധികൃതർ രംഗത്തെത്തി. സൗദിയിലെ വിദേശികൾ നാട്ടിലേക്ക് പണം അയക്കുന്നത് നിരീക്ഷിക്കാനാണ് പുതിയ സംവിധാനം വരുന്നത്.ധനമന്ത്രാലയവും സൗദി മോണിറ്ററി ഏജൻസിയും സംയുക്തമായാണ് നിരീക്ഷണം ഏർപ്പെടുത്തുന്നത് ഇതാദ്യമായാണ് രാജ്യത്ത് ഇത്തരത്തിൽ വിദേശികളുടെ പണമിടപാടുകളെ നിരീക്ഷിക്കാൻ വിപുലമായ രീതിയിൽ സംവിധാനം വരുന്നത്.വിദേശികളുടെ പണമിടപാടുകൾ നിരീക്ഷിക്കാനും അനധികൃത പണമിടപാടുകൾ നിയന്ത്രിക്കുന്നതിനുമായണ് പുതിയ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നത്. പണമയക്കുന്ന വിദേശികളുടെ നിയമപരമായ വേതനവും അവർ നടത്തുന്ന പണമിടപാടുകളും താരതമ്യം ചെയ്യും. ജീവനക്കാരുടെ ശമ്പളം ബാങ്കുവഴി നൽകണമെന്ന് ഇതിനകം തന്നെ കമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നു. എല്ലാ ബാങ്കുകളുടെയും പണമിടപാടുകൾ ഒരു ഏകീകൃത നെറ്റ് വർക്കുമായി ബന്ധിപ്പിച്ച് പുതിയ നിയമം നടപ്പാക്കാനാണ് പദ്ധതി. ഇതിലൂടെ വിദേശികളുടെ അനധികൃത പണമിടപാടുകൾക്ക് നിരീക്ഷണം ഏർപ്പെടുത്താനാകും
ശമ്പളത്തിൽ കവിഞ്ഞ തുക നാട്ടിലേക്ക് അയക്കുന്നവർ പ്രവാസികൾ കരുതിയിരുന്നോളൂ. നിങ്ങളെ കുടുക്കാൻ പുതിയ സംവിധാനവുമായി അധികൃതർ രംഗത്തെത്തി. സൗദിയിലെ വിദേശികൾ നാട്ടിലേക്ക് പണം അയക്കുന്നത് നിരീക്ഷിക്കാനാണ് പുതിയ സംവിധാനം വരുന്നത്.ധനമന്ത്രാലയവും സൗദി മോണിറ്ററി ഏജൻസിയും സംയുക്തമായാണ് നിരീക്ഷണം ഏർപ്പെടുത്തുന്നത്
ഇതാദ്യമായാണ് രാജ്യത്ത് ഇത്തരത്തിൽ വിദേശികളുടെ പണമിടപാടുകളെ നിരീക്ഷിക്കാൻ വിപുലമായ രീതിയിൽ സംവിധാനം വരുന്നത്.വിദേശികളുടെ പണമിടപാടുകൾ നിരീക്ഷിക്കാനും അനധികൃത പണമിടപാടുകൾ നിയന്ത്രിക്കുന്നതിനുമായണ് പുതിയ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നത്. പണമയക്കുന്ന വിദേശികളുടെ നിയമപരമായ വേതനവും അവർ നടത്തുന്ന പണമിടപാടുകളും താരതമ്യം ചെയ്യും. ജീവനക്കാരുടെ
ശമ്പളം ബാങ്കുവഴി നൽകണമെന്ന് ഇതിനകം തന്നെ കമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നു.
എല്ലാ ബാങ്കുകളുടെയും പണമിടപാടുകൾ ഒരു ഏകീകൃത നെറ്റ് വർക്കുമായി ബന്ധിപ്പിച്ച് പുതിയ നിയമം നടപ്പാക്കാനാണ് പദ്ധതി. ഇതിലൂടെ വിദേശികളുടെ അനധികൃത പണമിടപാടുകൾക്ക് നിരീക്ഷണം ഏർപ്പെടുത്താനാകും.
പണമിടപാടുകൾ നിരീക്ഷിക്കാൻ നിലിവിൽ രാജ്യത്ത് സംവിധാനമുണ്ടെങ്കിലും എല്ലാവരു ടെയും ട്രാൻസാക്ഷനുകൾ പ്രത്യേകം പ്രത്യേകം പരിശോധിച്ചിരുന്നില്ല. ആയിരക്കണക്കിന് വിദേശ ജീവനക്കാർ ശമ്പളത്തിൽ കവിഞ്ഞ തുക വിദേശ രാജ്യങ്ങളിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് പുതിയ നിരീക്ഷണം ഏർപ്പെടുത്താൻ കാരണമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇത്തരത്തിൽ അയക്കുന്ന പണം ബിനാമി ഇടപാടുകൾ മുഖേനയോ മറ്റു അവിഹിത മാർഗങ്ങളിലൂടെയുള്ള സമ്പാദ്യമായോ ആയിരിക്കാമെന്നാണ് അധികൃതർ കരുതുന്നത്.അടുത്തുതന്നെ നടപ്പിലാക്കാൻ പോകുന്ന പുതിയ നിയമം ബിനാമി ഇടപാടുകൾ നിയന്ത്രിക്കുന്നതിനും വിദേശികൾ നടത്തുന്ന തൊഴിൽ വിപണിയിലെ നിയമ ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിനും സഹായകരമാവുമെന്നാണ് വിശ്വാസം.