- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിക്ക് ഇനി തൊഴിൽ വൈദഗ്ധ്യമുള്ള വിദേശികളെ മതി; നിലവിൽ തൊഴിൽ ചെയ്യുന്ന പ്രാവീണ്യമില്ലാത്ത വിദേശികളുടെ സേവനം അവസാനിപ്പിക്കാനും നീക്കം
ജിദ്ദ: സൗദിയിൽ വിദേശികളെ കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടുള്ള നിതാഖാത്ത്് പദ്ധതി നടപ്പിലാക്കി വരുന്നതിനിടയിലും തൊഴിൽ വൈദഗദ്ധ്യമുള്ള വിദേശികളെ രാജ്യത്തേക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. രാജ്യത്തിന് ഇനി തൊഴിൽ വൈദഗ്ധ്യമുള്ള വിദേശികളെ മാത്രം മതിയെന്നും അവരെ റിക്രൂട്ട് ചെയ്ത്, അവരെ സ്വകാര്യമേഖലയിലേയ്ക്ക് കൈമാറ്റം ചെയ്യുന്ന ര
ജിദ്ദ: സൗദിയിൽ വിദേശികളെ കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടുള്ള നിതാഖാത്ത്് പദ്ധതി നടപ്പിലാക്കി വരുന്നതിനിടയിലും തൊഴിൽ വൈദഗദ്ധ്യമുള്ള വിദേശികളെ രാജ്യത്തേക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. രാജ്യത്തിന് ഇനി തൊഴിൽ വൈദഗ്ധ്യമുള്ള വിദേശികളെ മാത്രം മതിയെന്നും അവരെ റിക്രൂട്ട് ചെയ്ത്, അവരെ സ്വകാര്യമേഖലയിലേയ്ക്ക് കൈമാറ്റം ചെയ്യുന്ന രീതി ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് പുതിയ സൂചന. ഇതിന്റെ ഭാഗമായി നിലവിൽ സൗദിയിൽ ജോലി നോക്കുന്ന തൊഴിൽ പ്രാവീണ്യമില്ലാത്ത വിദേശികളുടെ സേവനം അവസാനിപ്പിക്കാനും ആലോചിക്കുന്നുണ്ടന്നു തൊഴിൽ മന്ത്രാലയ വക്താവ് അറിയിച്ചു. ഇവർക്കു പകരം സ്വദേശികളെ നിയമിക്കുകയോ കൂടുതൽ വൈദഗ്ധ്യമുള്ള വിദേശികളെ റിക്രൂട്ട് ചെയ്യുകയോ വേണം.
സ്വദേശി വത്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. തൊഴിൽ പ്രാവീണ്യം പരിഗണിച്ച് രാജ്യത്ത് തങ്ങുന്നത് നിജപ്പെടുത്താനും ആലോചനയുണ്ട്. തൊഴിൽ പ്രാവിണ്യമില്ലാത്ത വിദേശികളുടെ സേവനം അവസാനിപ്പിക്കുക എന്നതും പുതിയ പദ്ധതി ലക്ഷ്യമാണ്. ഇതിനായി പകരം സ്വദേശികളെ നിയമിക്കുകയോ കൂടുതൽ തൊഴിൽ പ്രാവീണ്യമുള്ള വിദേശികളെ റിക്രൂട്ട് ചെയ്യുകയോ ചെയ്യാനാണ് പദ്ധതി നിർദ്ദേശം.അതോടൊപ്പം ഇത്തരം ജോലികൾ ചെയ്യുന്ന സ്വദശികൾക്ക് മികച്ച വേതനവും മറ്റു ആനുകൂല്യങ്ങളും നൽകുന്നതിന് തൊഴിലുടമകളെ പ്രേരിപ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അതെ സമയം തൊഴിൽ മന്ത്രാലയത്തിന്റെ പരിഷ്‌കരിച്ച പുതിയ ഭേദഗതി അനുസരിച്ച് ഒരു വിദേശി മൂന്നു മുതൽ അഞ്ചുവർഷം വരെ ഒരു തൊഴിലിൽ തുടർന്നാൽ നിതാഖാത് നിയമം പ്രകാരം രണ്ട് വിദേശിയായി പരിഗണിക്കും.
അഞ്ചുമുതൽ ഏഴു വർഷം വരെ ജോലിയിൽ തുടരുന്ന ഒരു വിദേശിയെ മൂന്നും ഏഴും വർഷത്തിനു മുകളിൽ സർവീസുള്ള വിദേശ തൊഴിലാളിയെ നാല് വിദേശി ജീവനക്കാരനായും പരിഗണിക്കും. ഇതോടെ സ്വദേശി നിയമനത്തിന്റെ തോത് വർധിക്കും. വിദേശികളുടെ വേതന നിരക്കിന്റെ അനുബാധത്തിലും നിതാഖാത് വ്യത്യസ്ത തരം തിരിവുകൾ ഉണ്ടായിരിക്കും. അതോടൊപ്പം സ്വദേശികളുടെ വേതന വർധനവനുസരിച്ച് സ്ഥാപനങ്ങളുടെ നിതാഖാത് മൂല്യം ഉയരുമെന്നും പുതിയ പദ്ധതി വ്യക്തമാക്കുന്നു.
വിവിധ വിദേശ രാജ്യങ്ങളിൽനിന്ന് സൗദിയിൽ തൊഴിലിനത്തെുന്ന ജീവനക്കാരെക്കുറിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തൊഴിൽ മന്ത്രാലയം ഇത്തരമൊരു വ്യവസ്ഥക്ക് രൂപം നൽകിയത്. വിദേശത്ത് നിന്നത്തെുന്ന തൊഴിലാളികളിൽ അധികവും ഉന്നത വിദ്യാഭാസമോ സാങ്കേിതിക മികവുകളോ ഇല്ലാത്തവരാണെന്ന് പഠനം വ്യക്തമാക്കിയിരുന്നു. കുറഞ്ഞ വേതനവും മറ്റുമാണ് തൊഴിലുടമകളെ ഇത്തരം ജീവനക്കാരെ നിയമിക്കാൻ പ്രേരിപ്പിക്കുന്നതെന്നും പഠനം കണ്ടത്തെി