ജിസ്റ്റർ ചെയ്യാത്ത സിം കാർഡുകൾ രാജ്യത്ത് വ്യാപകമായതോടെ വിദേശികൾക്ക് സിം കാർഡുകൾ നല്കുന്നതിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇനി മുതൽ ഇഖാമയ്ക്ക് പകരം പാസ്‌പോർട്ട് രേഖയായി കാണിച്ചായിരിക്കും സിം കാർഡുകൾ ലഭ്യമാകുക.

ഇഖാമക്ക് പകരം പാസ്‌പോർട്ടുമായി ബന്ധപ്പെടുത്തുന്നതോടെ സന്ദർശന, തീർത്ഥാടക വിസയിലെത്തുന്നവർക്കും രേഖാമൂലം അനായാസം സിം കാർഡ് കരസ്ഥമാക്കാനാവും. കൂടാതെ വിദേശി സൗദി വിടുന്നതോടെ സിം കാർഡുകൾ കാൻസൽ ചെയ്യാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് അഥോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി.

മക്ക മേഖലയിലെ താഇഫിൽ കഴിഞ്ഞ ദിവസം അധികൃതർ നടത്തിയ പരിശോധനയിൽ നിരവധി അനധികൃത സിം കാർഡുകൾകണ്ടെത്തിയിരുന്നു. 40 പേരിൽ നിന്നായി 29,000 അനധികൃത സിം കാർഡുകൾ കണ്ടെത്തിയതായാണ് കണക്ക്.

മൊബൈൽ കമ്പനികൾ നിർണിത സമയപരിധിക്കുള്ളിൽ തങ്ങളുടെ കീഴിലുള്ള സിം കാർഡുകൾ നിയമാനുസൃതമാക്കി മാറ്റണമെന്ന് ടെലികോം, വിവരസാങ്കേതികവിദ്യ മന്ത്രി ഡോ. മുഹമ്മദ് അസ്സുവൈൽ മൊബൈൽ കമ്പനികളോട് ആവശ്യപ്പെട്ടു. അറിയപ്പെടാത്ത സിം കാർഡുകൾ അവസാനിപ്പിക്കുന്ന കാര്യത്തിൽ മന്ത്രാലയത്തിന് നിർബന്ധബുദ്ധിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഓരോ കമ്പനിയും കാലപരിധി നിശ്ചയിച്ചുകൊണ്ട് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് വകുപ്പുമന്ത്രിയുടെ നിർദ്ദേശം.