- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഡ്ജറ്റിൽ വിദേശി തൊഴിലാളികളുടെ റിക്രൂട്ട്മെന്റിന് നിയന്ത്രണം ഏർപ്പെടുത്താനും നിർദ്ദേശം; വിദേശികളെ ഘട്ടം ഘട്ടമായി കുറയ്ക്കാനും പദ്ധതി
റിയാദ്: പെട്രോളും ഡീസലും അടക്കമുള്ള സാധനങ്ങൾക്ക് വില വർധിപ്പിക്കാനുള്ള നിർദ്ദേശം പുറപ്പെടുവിച്ച സൗദിയിലെ ബഡ്ജറ്റിൽ വിദേശികളുടെ റിക്രൂട്ട്‌മെന്റ് നിയന്ത്രിക്കാനും നിർദ്ദേശം പുറപ്പെടുവിച്ചു. സ്വദേശികൾക്ക് അവസരം ലഭിക്കാൻ വിദേശികളുടെ എണ്ണം കുറക്കാനാണ് നിർദ്ദേശം. എന്നാൽ വിദേശ തൊഴിലാളികൾക്ക് നികുതി ഏർപ്പെടുത്താൻ നീക്കമില്ലെ
റിയാദ്: പെട്രോളും ഡീസലും അടക്കമുള്ള സാധനങ്ങൾക്ക് വില വർധിപ്പിക്കാനുള്ള നിർദ്ദേശം പുറപ്പെടുവിച്ച സൗദിയിലെ ബഡ്ജറ്റിൽ വിദേശികളുടെ റിക്രൂട്ട്‌മെന്റ് നിയന്ത്രിക്കാനും നിർദ്ദേശം പുറപ്പെടുവിച്ചു. സ്വദേശികൾക്ക് അവസരം ലഭിക്കാൻ വിദേശികളുടെ എണ്ണം കുറക്കാനാണ് നിർദ്ദേശം.
എന്നാൽ വിദേശ തൊഴിലാളികൾക്ക് നികുതി ഏർപ്പെടുത്താൻ നീക്കമില്ലെന്ന് ധനകാര്യമന്ത്രി വ്യക്തമാക്കി. വിദേശ തൊഴിലാളികളുടെ എണ്ണം ഘട്ടം ഘട്ടമായി കുറയ്ക്കാനാണ് പദ്ധതി. അമിതയായി വിദേശികളെ ആശ്രയിക്കുന്നതിനു പകരം തൊഴിൽ മേഖലയിലേക്ക് പ്രാപ്തരായ
സ്വദേശികളെ വളർത്തികൊണ്ട് വരികയാണ് ലക്ഷ്യം. ഇതിനായി സ്വദേശികൾക്ക് തൊഴിൽ പരിശീലനം നല്കുകയും അവർക്ക് അനുകൂലവും ആകർഷകവുമായ തൊഴിൽ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും.
ഉയർന്ന യോഗ്യതയുള്ള വിദേശികളെ മാത്രമേ ആവശ്യമാണെങ്കിൽ റിക്രൂട്ട് ചെയ്യുകയുള്ളൂ. കൂടാതെ വിദേശ നിക്ഷേപങ്ങൾക്ക് മേൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്യും.