ജിദ്ദ: സൗദിയിലെ സ്വദേശികളെ പോലെ തന്നെ ഇനി വിദേശികൾക്കും തപാൽ ഓഫീസുകളിൽ മേൽവിലാസം സംബന്ധിച്ച വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കുന്നു. പുതിയ ഹിജ്‌റ വർഷം മുതലാണ് അഡ്രസ്സ് രജിസ്‌ട്രേഷൻ നിർബന്ധമാക്കുക. സൗദി പാസ്‌പോർട്ട് വിഭാഗത്തിന്റെതാണ് തീരുമാനം.

ജവാസാത്തുമായി ബന്ധപ്പെട്ട രഖകൾ തപാലിൽ എത്തിക്കുന്നതിനു വേണ്ടിയാണ് നിർദ്ദേശം. വിദേശികളുടെ താമസ രേഖഉൾപ്പെടെ ഇനിം തപാലിൽ ആകും ലഭിക്കുക. എന്നാൽ വിദേശികളുടെ താമസ രേരഖയായ ഇഖാമക്കു പകരം നടപ്പിലാക്കുന്ന ഹവിയ്യത്ത് മുഖീം എന്ന പേരിലുള്ള പുതിയ രേഖയിലേക്കു ഉടൻ മാറണമെന്ന് നിർബന്ധമില്ല.

ഇഖാമ കാലാവധി അവസാനിക്കുന്ന മുറക്കു മാത്രമേ പുതിയ രേഖയിലേക്കു മാറേണ്ടതുള്ളു. അതുവരേയും പഴയ ഇഖാമ താമസ രേഖയായി പരിഗണിക്കും.പുതിയ തിരിച്ചറിയൽ രേഖയായ ഹവിയ്യത്ത് മുഖീം എന്ന പേരിൽ വിദേശികൾക്കു തിരിച്ചറിയൽ നൽകുന്നതിനുള്ള എല്ലാ വിധ ഒരുക്കങ്ങളും പൂർത്തിയായതായും അൽയഹ്‌യീ പറഞ്ഞു.

റോഡുകളിലും മറ്റു പൊതു സ്ഥലങ്ങളിലും പരിശോധന നടത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കു സൗദിയിലെ ഓരോ വിദേശികളുടേയും തിരിച്ചറിയൽ രേഖയുടെ കാലാവധി അവസാനിക്കുന്നതിന്റെ വിവരങ്ങൾഅറിയാൻ കഴിയുന്ന സാങ്കേതിക സംവിധാനം ഉണ്ട്.5 വർ്ഷത്തേക്കു നൽകുന്ന കാർഡിൽ തൊഴിലാളിയുടെ പേര്, ജനന തിയ്യതി, മതം, പ്രഫഷൻ, തൊഴിൽ പെർമിറ്റ് നമ്പർ , തൊഴിലുടമയുടെ പേർ എന്നിവയുണ്ടാവും.

നേരത്തെ സ്വദേശികളായ എല്ലാ തൊഴിലുടമകൾക്കും തപാൽ മേൽവിലാസം നിർബന്ധമാക്കിയിരുന്നു.  ജവാസാത്തിൽനിന്നുള്ള രേഖകൾ എത്തിക്കുന്നതിനു തന്നെയായിരുന്നു തൊഴിലുടമകൾക്കും പോസ്റ്റൽ അഡ്രസ്സ് നിർബന്ധമാക്കിയിരുന്നത്.