റിയാദ :ഓൺലൈനിലൂടെ ഫൈനൽ എക്‌സിറ്റ് നടപടികൾ പൂർത്തീകരിച്ചാലും ഇഖാമ തിരികെ ഏല്പിച്ചില്ലെങ്കിൽ യാത്രാനുമതി നിഷേധിക്കുമെന്നമു്്ന്ന റിയിപ്പുമായി എമിഗ്രേഷൻ അധികൃതർ രംഗത്ത്. ഓൺലൈനിലൂടെ ഫൈനൽ എക്‌സിറ്റ് നടപടികൾ നിർവ്വഹിക്കുന്ന കന്പനികൾ അവരുടെ വിദേശ തൊഴിലാളികളുടെ ഇഖാമ തിരിച്ചുഏൽപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

ഇഖാമകൾ സർക്കാർ രേഖകളാണ്. തിരിച്ചുപോകുന്നതിനുമുന്പ് അത് ബന്ധപ്പെട്ട അധികാരികൾക്ക് തിരികെനൽകണം. ഓൺലൈനിലൂടെ ഫൈനൽ എ ക്‌സിറ്റ് ലഭ്യമാക്കുന്ന നിരവധിമലയാളികൾ എമിഗ്രേഷനിൽ ഇഖാമ തിരിച്ചുനൽകാത്തത് മൂലം യാത്രാ അനുമതിനിഷേധിക്കപ്പെട്ട നിരവധി സംഭവങ്ങൾ അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് വീണ്ടും മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയത്..