- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി വിദേശകാര്യമന്ത്രി ത്രിദിന സന്ദർശനത്തിന് ഇന്ത്യയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി: സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഫർഹാൻ അൽ സൗദ് അറിയിച്ചു. അഫ്ഗാൻ വിഷയം ചർച്ചയാകുമെന്നാണ് വിവരം.
ഡൽഹിയിൽ വച്ചാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായുള്ള ഫർഹാൻ അൽ സൗദിന്റെ കൂടിക്കാഴ്ച. കഴിഞ്ഞ മാസം സൗദിയുടെ പ്രവാസികാര്യ മന്ത്രി അദേൽ അൽ ജുബൈറുമായി ജയശങ്കർ ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നു.
സൗദിയിലെത്തുന്ന ഇന്ത്യക്കാർ പാലിക്കേണ്ട ക്വാറന്റൈൻ മാനദണ്ഡങ്ങളിൽ സൗദി സർക്കാർ കഴിഞ്ഞ ദിവസം ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. കൊറോണ പ്രതിരോധ വാക്സിന്റെ ഇരുഡോസുകളും സ്വീകരിച്ചവർക്കാണ് ഇളവുകൾ നൽകിയത്.
Next Story




