ജിദ്ദ: ദിവസങ്ങൾ നീണ്ട പ്രതിഷേധത്തിനും ആശങ്കകൾക്കുമൊടുവിൽ സർക്കാർ ബിൻലാദൻ കമ്പനിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. വിലക്ക് നീങ്ങിയതോടെപ്രമുഖ നിർമ്മാണ കമ്പനിയായ ബിൻലാദൻ ഗ്രൂപ്പിന് പുതിയ കരാറുകൾ നൽകി തുടങ്ങും.

കഴിഞ്ഞ ഹജ്ജ് വേളയിൽ മക്കയിൽ ക്രെയിൻ ദുരന്തമുണ്ടായി 107 പേർ മരിച്ചതിനെ തുടർന്നാണ് കമ്പനിക്ക് പുതിയ കരാർ നൽകുന്നതിനും ഡയറക്ടർബോർഡ് അംഗങ്ങൾക്ക് രാജ്യത്തിന് പുറത്തു പോവുന്നതിനുംവിലക്കേർപെടുത്തിയത്. ഇവ രണ്ടും നീക്കിയതായാണ് റിപ്പോർട്ട്.

ലോകത്തെ ഏറ്റവും വലിയ നിർമ്മാണ കമ്പനിയായ സൗദി ബിൻലാദിൻ കമ്പനി ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു പോയ വർഷം നേരിട്ടത്. വിലക്ക് കാരണം ഒരുപാടു പ്രോജക്ടുകൾ നിർത്തിവെക്കുകയോ, ഒഴിവാക്കുകയോ ചെയ്യേണ്ടി വന്നതിനാലും, ഗവർമെന്റിൽ നിന്ന് പണം ലഭിക്കാത്തതിനാലും ആറും ഏഴും മാസത്തെ ശംബളം പോലും കൊടുക്കാനാകാത്ത അവസ്ഥ സംജാതമായിരുന്നു.

പുതിയ പ്രോജക്ടുകൾ ഇല്ലാത്തതിനാലും, ഉള്ളവ നിർത്തി വെക്കേണ്ടി വന്നതിനാലും പതിനായിരക്കണക്കിനാളുകളെ ജോലിയിൽ നിന്ന് പിരിച്ചു വിടേണ്ടിയും വന്നിരുന്നു. ആയിരങ്ങൾ തൊഴില നഷ്ട്ടപ്പെടുമോ എന്ന ഭീതിയിലുമായിരുന്നു. അതിനാൽതന്നെ വിലക്ക് നീങ്ങിക്കിട്ടിയ വാർത്ത ഏറെ സന്തോഷത്തോടെയും ആഹ്ലാദത്തോടെയുമാണു കമ്പനി അധികൃതരും പതിനായിരക്കണക്കിനു തൊഴിലാളികളും ജീവനക്കാരും എത

ഉന്നത തസ്തികയിലുള്ളവരടക്കം 77000 പേർക്ക് ജോലി നഷ്ടപ്പെടുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നത് കഴിഞ്ഞ ദിവസമാണ്. അതിനിടെ മക്കയിൽ വേതനം കിട്ടാത്തതിൽ ക്ഷുഭിതരായ തൊഴിലാളികൾ ഏഴോളം ബസുകൾ അഗ്‌നിക്കിരയാക്കിയ സംഭവവുമുണ്ടായി. ജിദ്ദയിൽ അക്രമാസക്തരായ തൊഴിലാളികൾ ഓഫിസിലത്തെി ഫർണിച്ചറുകളും മറ്റും നശിപ്പിച്ചു. ബഹളത്തിനിടെ രക്ഷപ്പെടാൻ ശ്രമിച്ച മാനേജറുടെകാറിടിച്ച് ഒരാൾ മരിക്കുകയും ചെയ്തു. ബുധനാഴ്ചയും ഹറമിനടുത്ത് കമ്പനിയുടെ കീഴിലെ തൊഴിലാളികൾ സംഘടിച്ച് സംഘർഷാവസ്ഥ രൂപപ്പെട്ടിരുന്നു.