- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലെ സ്വകാര്യമേഖലയിലെ ജോലിക്കാർക്കും ആശ്രിതർക്കും ആരോഗ്യ ഇൻഷ്വറൻസ് നിർബന്ധമാക്കി; രാജ്യത്ത് ഏകീകൃത ഇൻഷ്വറൻസ് നിയമം പ്രാബല്യത്തിൽ
സൗദിയിലെ സ്വകാര്യ മേഖലയിലെ ജോലിക്കാർക്കും അവരുടെആശ്രിതർക്കും ഒരേ ഇൻഷൂറൻസ് കമ്പനിയുടെ ആരോഗ്യ ഇൻഷൂറൻസ് കവറേജ് നിർബന്ധമാക്കുന്ന ഏകീകൃത ഇൻഷൂറൻസ് നിയമം പ്രാബല്യത്തിൽ വന്നു. നൂറിന് മുകളിൽ തൊഴിലാളികളുള്ള കന്പനി ജോലിക്കാർക്കാണ് ആദ്യ ഘട്ടത്തിൽ നിയമം പ്രാബല്യത്തിൽ വന്നത്. സ്വകാര്യ കമ്പനികൾ തൊഴിലാളികൾക്ക് നൽകുന്ന ഇൻഷുറൻസ് കമ്പനിയുടെ അതേ കവറേജ് കുടുംബാംഗങ്ങൾക്കും നൽകണമെന്ന് കോഓപറേറ്റീവ് ഇൻഷൂറൻസ് സഭ വ്യക്തമാക്കി. വ്യത്യസ്ഥ ഇൻഷൂറൻസ് കമ്പനികളിൽ കുടുംബാംഗങ്ങൾക്ക് മെഡിക്കൽ ഇൻഷൂറൻസ് എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം ഇതോടെ ഇല്ലാതാവും. ആദ്യ ഘട്ടമെന്ന നിലയിൽ ജൂലൈ പത്ത് മുതൽ നൂറിൽ കൂടുതൽ തൊഴിലാളികളുള്ള സ്വകാര്യ സ്ഥാപനങ്ങളിലും 50ന് മുകളിൽ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ ഒക്ടോബർ പത്തിനു ള്ളിലും നിയമം പ്രാബല്യത്തിൽ വരും. 25ന് മുകളിൽ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ മൂന്നാം ഘട്ടത്തിലും 25ന് താഴെ ജോലിക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ അടുത്ത വർഷം ഏപ്രിൽ 10 മുതലാണ നിയമം നടപ്പാക്കുക. ഫാമിലി സ്റ്റാറ്റസിൽ സൗദിയിൽ ജോലി ചെയ്യുന്ന വിദ
സൗദിയിലെ സ്വകാര്യ മേഖലയിലെ ജോലിക്കാർക്കും അവരുടെആശ്രിതർക്കും ഒരേ ഇൻഷൂറൻസ് കമ്പനിയുടെ ആരോഗ്യ ഇൻഷൂറൻസ് കവറേജ് നിർബന്ധമാക്കുന്ന ഏകീകൃത ഇൻഷൂറൻസ് നിയമം പ്രാബല്യത്തിൽ വന്നു. നൂറിന് മുകളിൽ തൊഴിലാളികളുള്ള കന്പനി ജോലിക്കാർക്കാണ് ആദ്യ ഘട്ടത്തിൽ നിയമം പ്രാബല്യത്തിൽ വന്നത്.
സ്വകാര്യ കമ്പനികൾ തൊഴിലാളികൾക്ക് നൽകുന്ന ഇൻഷുറൻസ് കമ്പനിയുടെ അതേ കവറേജ് കുടുംബാംഗങ്ങൾക്കും നൽകണമെന്ന് കോഓപറേറ്റീവ് ഇൻഷൂറൻസ് സഭ വ്യക്തമാക്കി. വ്യത്യസ്ഥ ഇൻഷൂറൻസ് കമ്പനികളിൽ കുടുംബാംഗങ്ങൾക്ക് മെഡിക്കൽ ഇൻഷൂറൻസ് എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം ഇതോടെ ഇല്ലാതാവും.
ആദ്യ ഘട്ടമെന്ന നിലയിൽ ജൂലൈ പത്ത് മുതൽ നൂറിൽ കൂടുതൽ തൊഴിലാളികളുള്ള സ്വകാര്യ സ്ഥാപനങ്ങളിലും 50ന് മുകളിൽ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ ഒക്ടോബർ പത്തിനു ള്ളിലും നിയമം പ്രാബല്യത്തിൽ വരും. 25ന് മുകളിൽ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ മൂന്നാം ഘട്ടത്തിലും 25ന് താഴെ ജോലിക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ അടുത്ത വർഷം ഏപ്രിൽ 10 മുതലാണ നിയമം നടപ്പാക്കുക.
ഫാമിലി സ്റ്റാറ്റസിൽ സൗദിയിൽ ജോലി ചെയ്യുന്ന വിദേശി ജോലിക്കാർക്ക് നിയമം അനുകൂലമാവുമ്പോൾ സ്വന്തം ചെലവിൽ കുടുംബാംഗങ്ങൾക്ക് മെഡിക്കൽ ഇൻഷൂറൻസ് എടുക്കുന്ന ഫാമിലി സ്റ്റാറ്റസ് ഇല്ലാത്തവർക്ക് ഇത് അധിക സാമ്പത്തിക ബാധ്യതക്ക് കാരണമാവും