- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽഖോബാറിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർക്ക് മൂന്ന് മാസമായി ശമ്പളമില്ല; ഡോക്ടർമാരും നഴ്‌സുമാരുമടങ്ങിയ മെഡിക്കൽ ജീവനക്കാർ സമരവുമായി രംഗത്ത്
അൽഖോബാറിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർക്ക് മൂന്ന് മാസമായി ശമ്പളമില്ലാതെ ദുരിതത്തില്ലേന്ന് റിപ്പോർട്ട്. മൂന്ന് മാസത്തിലധികമായി ആശുപത്രി ജീവനക്കാരിൽ ഭൂരിഭാഗം പേർക്കും കൃത്യമായ ശമ്പളം ലഭിച്ചില്ലെന്നാണ് പരാതി ഡോക്ടർമാരും നഴ്‌സുമാരുമടങ്ങിയ മെഡിക്കൽ ജീവനക്കാർ ശമ്പളമില്ലാതെ തൊഴിൽ പ്രതിസന്ധി നേരിടുകയാണ്. പ്രതിസന്ധിയിലായ തൊഴിലാളികൾ സമരവും പ്രതിഷേ ധവുമായി രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രി പരിസരത്ത് തടിച്ചു കൂടിയ നൂറോളം വരുന്ന ജീവനക്കാർ ഉടൻ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് അധികൃതരോട് ആവശ്യ പ്പെട്ടിട്ടുണ്ട്. ഡോക്ടർമാർ, നഴ്‌സുമാർ, ലാബ് ടെക്‌നീഷ്യന്മാർ, ഓഫീസ് ജീവനക്കാർ തുടങ്ങിയ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്നവരാണ് അധികവും. 600 ഓളം ജീവനക്കാരുള്ള സ്ഥാപനത്തിൽ ഭൂരിഭാഗവും അറബ് വംശജരാണ്. ആശുപത്രി മാനേജ്‌മെന്റിലെ ഉന്നത തലത്തിൽ നടന്ന തർക്കത്തെ തുടർന്നാണ് പ്രവർത്തനം താളം തെറ്റിയതെന്നാണ് ആരോപണം. നേരത്തെ ഇതേ സ്ഥാപനത്തിന്റെ സഹോദര സ്ഥാപനത്തിലെ ആയിരത്തോളം തൊഴിലാളികളും തൊഴിൽ പ്രതിസന്ധി നേരിട്ട് ദുരിതത്തിലായിരുന്ന
അൽഖോബാറിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർക്ക് മൂന്ന് മാസമായി ശമ്പളമില്ലാതെ ദുരിതത്തില്ലേന്ന് റിപ്പോർട്ട്. മൂന്ന് മാസത്തിലധികമായി ആശുപത്രി ജീവനക്കാരിൽ ഭൂരിഭാഗം പേർക്കും കൃത്യമായ ശമ്പളം ലഭിച്ചില്ലെന്നാണ് പരാതി
ഡോക്ടർമാരും നഴ്‌സുമാരുമടങ്ങിയ മെഡിക്കൽ ജീവനക്കാർ ശമ്പളമില്ലാതെ തൊഴിൽ പ്രതിസന്ധി നേരിടുകയാണ്. പ്രതിസന്ധിയിലായ തൊഴിലാളികൾ സമരവും പ്രതിഷേ ധവുമായി രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രി പരിസരത്ത് തടിച്ചു കൂടിയ നൂറോളം വരുന്ന ജീവനക്കാർ ഉടൻ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് അധികൃതരോട് ആവശ്യ പ്പെട്ടിട്ടുണ്ട്.
ഡോക്ടർമാർ, നഴ്‌സുമാർ, ലാബ് ടെക്‌നീഷ്യന്മാർ, ഓഫീസ് ജീവനക്കാർ തുടങ്ങിയ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്നവരാണ് അധികവും. 600 ഓളം ജീവനക്കാരുള്ള സ്ഥാപനത്തിൽ ഭൂരിഭാഗവും അറബ് വംശജരാണ്. ആശുപത്രി മാനേജ്‌മെന്റിലെ ഉന്നത തലത്തിൽ നടന്ന തർക്കത്തെ തുടർന്നാണ് പ്രവർത്തനം താളം തെറ്റിയതെന്നാണ് ആരോപണം. നേരത്തെ ഇതേ സ്ഥാപനത്തിന്റെ സഹോദര സ്ഥാപനത്തിലെ ആയിരത്തോളം തൊഴിലാളികളും തൊഴിൽ പ്രതിസന്ധി നേരിട്ട് ദുരിതത്തിലായിരുന്നു.
പിന്നീട് എംബസിയുടെയും ഉന്നത അധികൃതരുടെയും ഇടപെടലിനെ തുടർന്ന് പലരും എക്‌സിറ്റിൽ നാട്ടിലേക്ക് മടങ്ങുകയും മറ്റു കമ്പനികളിലേക്ക് ജോലി മാറുകയും ചെയ്തിരുന്നു. ബന്ധപ്പെട്ട അധികൃതരുടെ ഇടപെടലിലൂടെ പ്രശ്‌ന പരിഹാരത്തിന് വഴിയൊരുങ്ങുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.
സ്‌കൂൾ ഫീസ് അടക്കാൻ പണമില്ലാത്തതിനാൽ വിദ്യാർത്ഥികളെ സകൂളുകളിലേക്ക് അയക്കാൻ പോലുമാവാതെ ദുരിതത്തിലാണ് തങ്ങളെന്ന് ജീവനക്കാർ വ്യക്തമാക്കി.