- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുവേലക്കാർക്ക് പുതിയ സേവനച്ചട്ടങ്ങൾ ഉൾപ്പെടുത്തി പുതിയ നിയാമവലി; ഏജൻസികൾക്ക് ജോലിക്കാരെ റിക്രൂട്ട് ചെയ്യാനും നിബന്ധനകൾ; സൗദി തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശങ്ങൾ ഇങ്ങനെ
റിയാദ്: സൗദിയിലെ വീട്ടുവേലക്കാർക്ക് പുതിയ സേവനച്ചട്ടങ്ങൾ ഉൾപ്പെടുത്തി സൗദി തൊഴിൽ മന്ത്രാലയം പുതിയ നിയാമവലി പുറത്ത് വിട്ടു.ഈ മേഖലയിലെ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുദ്ദേശിച്ചാണ് നടപടി. തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള റിക്രൂട്ടിങ് കമ്പനികളും ഏജൻസികളും വഴിയാകും ഇനി മുതൽ വീട്ടുജോലിക്കാരെ നിയമിക്കുക. ആവശ്യമനുസരിച്ച് സ്ഥിരമായോ താത്ക്കാലികമായോ ജോലിക്കാരെ നിയമിക്കാനാകും. സ്വദേശികളുടെ ആവശ്യമനുസരിച്ച് സ്ഥിരമായോ താൽക്കാലികമായോ കരാർ അടിസ്ഥാനത്തിൽ വേലക്കാരെ നൽകാവുന്നതാണ്. സ്‌പോൺസർഷിപ്പ് മാറ്റി നൽകുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥ കൂടി അടങ്ങിയതാണ് സ്ഥിര സ്വഭാവത്തിലുള്ള തൊഴിലാളിളെ വിതരണം ചെയ്യുന്ന രീതി.എന്നാൽ നിർണിത ദിവസം, സമയം എന്നിവ കണക്കാക്കി വേലക്കാരികളെ നൽകാനുള്ള മറ്റൊരു വ്യവസ്ഥയും മന്ത്രാലയം നിയമാവലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അംഗീകൃത കമ്പനികൾക്കും ഏജൻസികൾക്കും വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാനും തൊഴിൽ മന്ത്രാലയം ഏതാനും നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ ഫോറത്തിൽ അപേക്ഷ സമർപ്
റിയാദ്: സൗദിയിലെ വീട്ടുവേലക്കാർക്ക് പുതിയ സേവനച്ചട്ടങ്ങൾ ഉൾപ്പെടുത്തി സൗദി തൊഴിൽ മന്ത്രാലയം പുതിയ നിയാമവലി പുറത്ത് വിട്ടു.ഈ മേഖലയിലെ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുദ്ദേശിച്ചാണ് നടപടി. തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള റിക്രൂട്ടിങ് കമ്പനികളും ഏജൻസികളും വഴിയാകും ഇനി മുതൽ വീട്ടുജോലിക്കാരെ നിയമിക്കുക. ആവശ്യമനുസരിച്ച് സ്ഥിരമായോ താത്ക്കാലികമായോ ജോലിക്കാരെ നിയമിക്കാനാകും.
സ്വദേശികളുടെ ആവശ്യമനുസരിച്ച് സ്ഥിരമായോ താൽക്കാലികമായോ കരാർ
അടിസ്ഥാനത്തിൽ വേലക്കാരെ നൽകാവുന്നതാണ്. സ്‌പോൺസർഷിപ്പ് മാറ്റി നൽകുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥ കൂടി അടങ്ങിയതാണ് സ്ഥിര സ്വഭാവത്തിലുള്ള തൊഴിലാളിളെ വിതരണം ചെയ്യുന്ന രീതി.എന്നാൽ നിർണിത ദിവസം, സമയം എന്നിവ കണക്കാക്കി വേലക്കാരികളെ നൽകാനുള്ള മറ്റൊരു വ്യവസ്ഥയും മന്ത്രാലയം നിയമാവലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അംഗീകൃത കമ്പനികൾക്കും ഏജൻസികൾക്കും വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാനും തൊഴിൽ മന്ത്രാലയം ഏതാനും നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ ഫോറത്തിൽ അപേക്ഷ സമർപ്പിക്കുക, നിശ്ചയിച്ച ഫീസ് അടക്കുക, സ്ഥാപനം നിതാഖാത്തിന്റെ പച്ച ഗണത്തിലായിരിക്കുക, സ്ഥാപനത്തിന്റെ പ്രവർത്തനം 12 മാസം പിന്നിട്ടിരിക്കുക, ഏതെങ്കിലും ശിക്ഷ നടപടിക്ക് വിധേയമായ സ്ഥാപനമല്ലാതിരിക്കുക, അപേക്ഷയിൽ ചുരങ്ങിയത് അഞ്ച് വിസ, കൂടിയത് 200 വിസ എന്നീ പരിധിയിലായിരിക്കുക, പുരുഷ വേലക്കാരുടെ പരമാവധി തോത് 10 ശതമാനമായിരിക്കുക, നിയമാനുസൃതമായ ബാങ്ക് ഗ്യാരണ്ടി സമർപ്പിക്കുക, ആകെ ജോലിക്കാരൂടെ 25 ശതമാനത്തിനെങ്കിലും അഭയം നൽകാനുള്ള കേന്ദ്രവും സൗകര്യവുമുണ്ടായിരിക്കുക, സ്‌പോൺസർഷിപ്പ് മാറ്റത്തിന് വ്യവസ്ഥ ചെയ്ത ജോലിക്കാരുടെ കഫാലത്ത് മാറ്റി നൽകുക, മന്ത്രാലയത്തിന്റെ നിയമങ്ങൾ ലംഘിക്കാതിരിക്കുക എന്നിവയാണ് മുഖ്യ വ്യവസ്ഥകൾ.
സ്‌പോൺസർഷിപ്പ് മാറ്റിയോ ജോലിക്കാരെ സ്വദേശത്തേക്ക് തിരിച്ചയച്ചോ വരുന്ന എണ്ണത്തിന് സമാനമായ എണ്ണം പുതിയ വിസ തൊഴിൽ മന്ത്രാലയം കമ്പനികൾക്ക് അനുവദിക്കുന്നതാണ്.