- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിലുടമയ്ക്ക് 35,000 സൗദി റിയാൽ ബാങ്ക് ബാലൻസ് നിർബന്ധം; ട്രാഫിക് പിഴ കുടിശിക പാടില്ല; സൗദിയിലെ വീട്ടുജോലിക്കാരികളുടെ റിക്രൂട്ട്മെന്റ് നടപടികൾക്ക് വേണ്ട നിബന്ധനകൾ ഇങ്ങനെ
ജിദ്ദ: സൗദിയിലേക്ക് വീട്ടുജോലിക്കാരെ കൊണ്ടുവരേണ്ട തൊഴിലുടമകൾക്ക് കർശന നിബന്ധനകൾ ഏർപ്പെടുത്തിയിക്കുന്നു. തൊഴിലുടമയ്ക്ക് ബാങ്ക് ബാലൻസ് നിബന്ധനമാണെന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. കൂടാതെ ട്രാഫിക് പിഴ കുടിശിക പാടില്ലെന്നും നിഷ്‌കർഷിക്കുന്നു. വീട്ടുവേലക്കാരികളുടെ വിസയ്ക്കായുള്ള ഓൺലൈൻ അപേക്ഷ നിരസിച്ചതായി അനേകം സ്‌പോൺസർമാർ പരാതി ന
ജിദ്ദ: സൗദിയിലേക്ക് വീട്ടുജോലിക്കാരെ കൊണ്ടുവരേണ്ട തൊഴിലുടമകൾക്ക് കർശന നിബന്ധനകൾ ഏർപ്പെടുത്തിയിക്കുന്നു. തൊഴിലുടമയ്ക്ക് ബാങ്ക് ബാലൻസ് നിബന്ധനമാണെന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. കൂടാതെ ട്രാഫിക് പിഴ കുടിശിക പാടില്ലെന്നും നിഷ്‌കർഷിക്കുന്നു.
വീട്ടുവേലക്കാരികളുടെ വിസയ്ക്കായുള്ള ഓൺലൈൻ അപേക്ഷ നിരസിച്ചതായി അനേകം സ്‌പോൺസർമാർ പരാതി നൽകിയിതോടെയാണ് മന്ത്രാലയം നിബന്ധനകളുടെ കാര്യം അറിയിച്ചത്. ബാങ്ക് ബാലൻസ് കുറവയതിനാലും ഡോക്യുമെന്റ്‌സ് വ്യക്തമല്ലാത്തതിനാലും ആണ് അനേകം വിസ അപേക്ഷകൾ റദ്ദാക്കിയതെന്ന് മന്ത്രാലയം അറിയിച്ചു.
ചിലർ 2,000 സൗദി റിയാൽ അപേക്ഷാ ഫീസ് നൽകാത്തവരുമുണ്ട്. കൂടാതെ വരുമാനത്തിന്റെയും നിക്ഷേപത്തിന്റേയും ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഹാജരാക്കാതെയും ഉണ്ട്. വീട്ടുവേലക്കാരിയെ വേണമെന്ന് അപേക്ഷിക്കുന്ന തൊഴിലുടമ ഒരാളെയാണ് റിക്രൂട്ട് ചെയ്യുന്നതെങ്കിൽ അപേക്ഷ സമർപ്പിക്കുന്നതിന് ആറ് മാസം മുമ്പ് 35,000 സൗദി റിയാൽ ബാങ്ക് ബാലൻസ് നിർബന്ധമാണ്. ഇയാൾക്ക് മാസ വരുമാനം കുറഞ്ഞത് 5,000 സൗദി റിയാലെങ്കിലും ഉണ്ടായിരിക്കണം. കൂടാതെ ട്രാഫിക് പിഴ കുടിശിക ഉണ്ടാകരുത്.
രണ്ട് വിസയ്ക്ക് അപേക്ഷിക്കുന്ന തൊഴിലുടമ മാസത്തിൽ 18,000 സൗദി റിയാൽ വരുമാനമെങ്കിലും ഉള്ളയാളും 120,000 സൗദി റിയാൽ ബാങ്ക് ബാലൻസ് ഉള്ളയാളുമാകണം. ഫോർത്ത് വിസയ്ക്ക് അപേക്ഷിക്കുന്നയാൾക്ക് പ്രതിമാസം കുറഞ്ഞത് 30,000 സൗദി റിയാൽ വരുമാനം ഉണ്ടാകണം. കൂടാതെ 250,000 സൗദി റിയാൽ ബാങ്ക് ബാലൻസും ഉണ്ടായിരിക്കണം