നിബന്ധനകളോടെ അബ്ഷീർ വഴി ഹുറൂബിനുള്ള പരാതി നല്കാൻ അവസരമൊരുക്കി സൗദി ജവാസത് രംഗത്ത്. വിദേശ തൊഴിലാളികളെ ഓൺലൈൻ സേവമായ അബ്ഷീർ വഴി ഹുറൂബ് ആക്കാനാണ് തൊഴിലുടമക്ക് അവസരമൊരുക്കിയിരിക്കുകയാണ് സൗജി ജവാസത്. ഗാർഹിക തൊഴിലാളികൾ ഒളിച്ചോടിയാൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനമായ അബ്ഷീർ വഴി ഹുറൂബിനുള്ള പരാതി നൽകാം.

എന്നാൽ ഇതിനു വ്യവസ്ഥകൾ ബാധകമാണ്. ഹുറൂബാക്കപ്പെടുന്ന തൊഴിലാളിയുടെ ഇക്കാമയ്ക്കു കാലാവധിയുണ്ടായിരിക്കണം. മാത്രമല്ല ഒരു തൊഴിലാളിയെ ഒരു തവണ മാത്രമേ ഹുറൂബാക്കാൻ പാടുള്ളു.

ഫൈനൽ എക്സിറ്റ് അടിച്ച ശേഷം ഗാർഹിക തൊഴിലാളികൾക്കെതിരെ ഹുറൂബ് പരാതി നല്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. അതേസമയം ഹുറൂബ് നീക്കം ചെയ്യുന്നതിന് ജവാസത്തിനു കീഴിലെ ബന്ധപ്പെട്ട വകുപ്പിനെ സ്പോൺസർ നേരിട്ട് സമീപിക്കണം. ഹുറൂബാക്കി പതിനഞ്ചു ദിവസം പിന്നിട്ടാൽ ഹുറൂബ് നീക്കം ചെയ്യാൻ കഴിയില്ല.

ഹുറൂബാക്കപ്പെട്ടു പതിനഞ്ചു ദിവസം കഴിഞ്ഞവരെ നിരീക്ഷണ ലിസ്റ്റിൽ ഉൾപ്പെടുത്തും. പിന്നീട് നാടുകടത്തുകയും ചെയ്യും. ഹുറൂബാക്കപ്പെട്ടു നാടകടത്തപ്പെട്ടവർക്കു വീണ്ടും സൗദിയിലേക്ക് വരുന്നതിനു വിലക്കേർപ്പെടുത്തുമെന്നും ജവാസാത് അറിയിച്ചു.