- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ എഞ്ചിനിയറിങ് ഡിഗ്രി കാണിച്ച് ജോലി ചെയ്യൽ; സൗദിയിൽ പിടിയിലായത് 55 ഓളം വ്യാജ എൻജിനിയർമാർ; പിടിയിലായവരിൽ ഇന്ത്യക്കാരും
റിയാദ്: സൗദിയിൽ വ്യാജ എഞ്ചിനീയറിങ് ഡ്രിഗ്രി കാണിച്ച് ജോലിയിൽ കയറിയ ഇന്ത്യക്കാർ ഉൾപ്പെടെ 35 പേരെ സസ്‌പെന്റ് ചെയ്തതായി റിപ്പോർട്ട്.പിടിയിലായ എഞ്ജിനീയർമാർ ക്കെതിരെ ജനറൽ പ്രോസിക്യൂഷൻ അഥോറിറ്റി കേസെടുത്തു. സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും ജോലി ചെയ്തിരുന്നവരാണ് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിചെയ്തതിനു പിടിയിലായത്.ബിഎസ
റിയാദ്: സൗദിയിൽ വ്യാജ എഞ്ചിനീയറിങ് ഡ്രിഗ്രി കാണിച്ച് ജോലിയിൽ കയറിയ ഇന്ത്യക്കാർ ഉൾപ്പെടെ 35 പേരെ സസ്‌പെന്റ് ചെയ്തതായി റിപ്പോർട്ട്.പിടിയിലായ എഞ്ജിനീയർമാർ ക്കെതിരെ ജനറൽ പ്രോസിക്യൂഷൻ അഥോറിറ്റി കേസെടുത്തു.
സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും ജോലി ചെയ്തിരുന്നവരാണ് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിചെയ്തതിനു പിടിയിലായത്.ബിഎസ്,മാസ്റ്റേഴ്‌സ് ഡിഗ്രി എന്നിവയുടേത് ഇവർ വ്യാജ രേഖകളാണ് നൽകിയത്. വ്യാജ ബിരുദധാരികൾ പ്രൊഫഷണൽ ലൈസൻസിനായി അപേക്ഷിച്ചപ്പോഴാണ് സൗദി കമ്മീഷൻ ഫോർ എഞ്ചിനീയറിങ് ആൻഡ് പ്രൊഫഷൻസിന് സംശയം തോന്നിയത്. തുടർന്നാണ് ഇവർക്കെതിരെ അന്വേഷണം നടത്താൻ തീരുമാനിച്ചത്. ഇവരെ തത്കാലികമായി ജോലിയിൽ നിന്ന് പിരിച്ചുവിടാനും നിശ്ചയിച്ചു. അന്വേഷണം പൂർത്തിയായി കേസിൽ വിധി വന്നശേഷമേ ഇവരുടെ ജോലി കാര്യത്തിൽ തീരുമാനമാകൂ.
പബ്ലിക് പ്രോസിക്യൂഷൻ അഥോറിറ്റി സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. സൗദി പൗരന്മാരും വ്യാജ ബിരുദധാരികളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഭൂരിഭാഗവും വിവിധ രാജ്യക്കാരായ കുടിയേറ്റക്കാരാണ്. വ്യജരേഖ ഉപയോഗിച്ച് ജോലി ചെയ്തിരുന്ന ചില വിദേശ നഴ്‌സുമാരെയും അടുത്തിടെ പിടികൂടിയിരുന്നു.വ്യാജ സർട്ടിഫിക്കറ്റു ഉപയോഗിച്ച് ജോലി ചെയ്യുന്നവരെ പിടികൂടാൻ സൗദി സർക്കാർ ശക്തമായ നടപടിയാണ് കൈകൊള്ളുന്നത്. പല വലിയ പ്രോജക്ട്കളുടെയും നിർമ്മാണത്തിലെ അപാകതയും നഷ്ടവും ഉണ്ടായത് ഇത്തരം വ്യാജ എഞ്ജിനിയർമാർ മൂലമാണെന്ന് വ്യാപക പരാതിയുണ്ടായിരുന്നു.