ജിദ്ദ: സൗദി അറേബ്യയിൽ തൊഴിൽ നിയമലംഘകർക്ക് അഭയം നൽകുന്നവർക്കെതിരെ നിയമം കർശനമാക്കുന്നു. നിയമ ലംഘകർക്ക് വാഹനം, താമസം തുടങ്ങിയവ നൽകുന്നവർക്ക് ശിക്ഷ ലഭിക്കും. തടവും പിഴയും പേരു വെളിപ്പെടുത്തലുമാണ്

സ്വദേശികളോടും വിദേശികളോടും തൊഴിൽ നിയമ ലംഘനങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്ന് പാസ്‌പോർട്ട് വിഭാഗം അറിയിച്ചിട്ടുണ്ട്. ജജ് കർമ്മത്തിനെത്തി നിയമ വിരുദ്ധമായി സൗദിയിൽ തങ്ങുന്നവർ, നിയമ ലംഘകർക്ക് ഗതാഗത സൗകര്യമൊരുക്കുന്നവർ, ഉംറ കർമ്മത്തിനെത്തി നിശ്ചിത സമയത്തിനകം തിരിച്ചുപോവാതെ സൗദിയിൽ കഴിയുന്നവർ, അയൽ രാജൃത്തുനിന്നും നുഴഞ്ഞു കയറിയെത്തിയവർ തുടങ്ങി സ്വദേശികളും വിദേശികളുമായ 63 പേർക്കെതിരെ അടുത്ത കാലത്തായി പാസ്സ്‌പോർട്ട് വിഭാഗം ശിക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

നിയമലംഘകരായ അനേകം പേർ സൗദിയിൽ കഴിയുന്നുണ്ട്. ഇവർക്ക് ഇത്തരത്തിൽ ഒളിച്ചു കഴിയാനാകുന്നത് പലരുടേയും സഹായം ലഭിക്കുന്നതുകൊണ്ടാണ്. അതിനാൽ കർശന പരിശോധന നടത്തി ഇരുകൂട്ടരേയും കണ്ടെത്താനാണ് ശ്രമം.