- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി സൗദിയിലെ വീട്ടുവേലക്കാരുടെ സ്‌പോൺസർഷിപ്പ് മാറ്റം, എക്‌സിറ്റ്, റീ എന്റട്രി എന്നിവ'അബ്ഷിർ' വഴി; ഓൺലൈൻ സംവിധാനത്തിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്താൻ സൗദി പാസ്പോർട് വിഭാഗം
സൗദിയിലെ 'അബ്ഷിർ' ഓൺലൈൻ സംവിധാനത്തിന് കീഴിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്താൻ തീരുമാനം. വീട്ടു ജോലിക്കാരുടെ സ്‌പോൺസർഷിപ്പ് മാറ്റം അധികം വൈകാതെ അബ്ഷിർ സംവിധാനത്തിൽ ലഭ്യമാക്കും. കൂടാതെ വീട്ടുജോലിക്കാരുടെ തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷ, എക്‌സിറ്റ്,റീ എൻട്രി അനുമതി തയ്യാറാക്കൽ,സ്‌പോർൺഷിപ്പ് മാറ്റം എന്നിവ ഓൺലൈൻ സർവീസിലൂടെ ലഭ്യമാകും. ഓ
സൗദിയിലെ 'അബ്ഷിർ' ഓൺലൈൻ സംവിധാനത്തിന് കീഴിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്താൻ തീരുമാനം. വീട്ടു ജോലിക്കാരുടെ സ്‌പോൺസർഷിപ്പ് മാറ്റം അധികം വൈകാതെ അബ്ഷിർ സംവിധാനത്തിൽ ലഭ്യമാക്കും. കൂടാതെ വീട്ടുജോലിക്കാരുടെ തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷ, എക്‌സിറ്റ്,റീ എൻട്രി അനുമതി തയ്യാറാക്കൽ,സ്‌പോർൺഷിപ്പ് മാറ്റം എന്നിവ ഓൺലൈൻ സർവീസിലൂടെ ലഭ്യമാകും.
ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കിയതിന് ശേഷം ജവാസാത്ത് ഓഫീസിൽ നേരിട്ട് എത്തുന്നവരുടെ എണ്ണത്തിൽ എൺപത് ശതമാനം കുറക്കാനായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.നടപടികൾ എളുപ്പമാക്കാനും വേഗത്തിലാക്കാനും ഇതു വഴി സാധ്യമാകും. വിദേശികൾക്ക് നൽകുന്ന പുതിയ തിരിച്ചറിയൽ കാർഡായ മുഖീം ആരംഭിച്ച് നാല് മാസത്തിനുള്ളിൽ അഞ്ച് ലക്ഷത്തോളം കാർഡുകൾ ഇതിനകം നൽകിക്കഴിഞ്ഞു. സൗദി പോസ്റ്റ് വഴിയാണ് പുതിയ മുഖീം കാർഡുകൾ ഉടമകൾക്ക് എത്തിക്കുന്നത്. ഇതുവഴി ജവാസാത്ത് ഓഫീസിലെ തിരക്ക് ഗണ്യമായി കുറക്കാൻ സാധിച്ചിട്ടുണ്ട്.
അഞ്ച് വർഷത്തെ കാലാവധിയുള്ള മുഖീം കാർഡ് വർഷത്തിൽ പുതുക്കണമെന്നും പുതുക്കിയ കാലാവധി ഓൺലൈൻ സംവിധാനത്തിൽ രേഖപ്പെടുത്തുമെന്നും ഖാലിദ് അസൈഖാൻ പറഞ്ഞു.സൗദിയിൽ ജോലി ചെയ്യുന്ന വിദേശികളുടെ ആശ്രിതരായി സന്ദർശന വിസയിലത്തെുന്നുവരുടെ വിസ പുതുക്കാനുള്ള സംവിധാനവും നീട്ടി നൽകിയിട്ടുണ്ട്. സൗദിയിൽ നിന്ന് റീഎൻട്രിക്ക് അവധിക്ക് പോയി അനുവദിച്ച നിർണിത കാലാവധിക്കുള്ളിൽ തിരിച്ചുവരാത്തവരുടെ വിസ റദ്ദ് ചെയ്യും. ഇത്തരത്തിൽ തിരിച്ചുവരാത്തവരുടെ
അവശേഷിക്കുന്ന കാലാവധിക്കുള്ള സർക്കാർ ഫീസ് സ്‌പോൺസർക്ക് തിരിച്ചു ലഭിക്കില്ലെന്നും ജവാസാത്ത് മേധാവി പറഞ്ഞു.