റിയാദ്: ചികിത്സ ചെലവിനു വേണ്ടിയുള്ള അപേക്ഷകളിൽ ഇൻഷുറൻസ് കമ്പനികൾ മറുപടി നല്കാൻ വൈകുന്നതായി വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്ന് ഇൻഷ്വറൻസ് കമ്പനികൾക്കെതിരെ നടപടി സ്വീകിരിക്കാൻ അധികൃതർ തയ്യാറെടുക്കുന്നു.

രാജ്യത്ത് ആരോഗ്യ ഇൻഷുറൻസ് പോളിസിയെടുത്ത രോഗികൾ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെത്തിമ്പോൾ ചികിത്സ വൈകിയാലാണ് നടപടി സ്വീകരിക്കുന്നത്. രോഗികളുടെ അപേക്ഷകളിൽ ഒരു മണിക്കൂറിനകം മറുപടി നല്കണമെന്നാണ് ഇൻഷുറൻസ് കമ്പനികൾക്ക് നിർദ്ദേശം നല്കിയിരിക്കുന്നത്.

മറുപടി നല്കാൻ ഒരുമണിക്കുറിൽ കൂടുതൽ സമയമെടുത്താൽ അയ്യായിരം റിയാൽ വീതം പിഴ ഈടാക്കും. ഒരു മണിക്കൂറിനകം മറുപടി നല്കാത്ത ഇൻഷുറൻസ് കമ്പനികൾക്കു ഓരോ വ്യക്തിയുടെയും പേരിൽ അയ്യായിരം റിയാൽ വീതം പിഴ ഈടാക്കും. ചികിത്സ ചെലവ് വഹിക്കാനുള്ള അപേക്ഷകളിൽ മേല്പ്രതികരിക്കാത്ത കമ്പനികൾക്ക് എതിരെ 920001177 എന്ന
നമ്പറിൽ ബന്ധപ്പെട്ടു പരാതി നല്കാവുന്നതാണ്.